Latest NewsOman

അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷനുകള്‍ അവസാനിപ്പിച്ചു

മസ്‌കറ്റ് : അദ്ധ്യാപകർ നടത്തുന്ന സ്വകാര്യ ട്യൂഷനുകള്‍ നിർത്തലാക്കി. മസ്ക്കറ്റിലെ ഇന്ത്യൻ സ്‌കൂള്‍ ബോര്‍ഡിന്റെ ഉത്തരവിനെ ചില രക്ഷിതാക്കൾ അനുകൂലിച്ചുവെങ്കിലും ചിലർ ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി.

പുതിയ അദ്ധ്യായന വര്‍ഷം ആരംഭിച്ചു അഞ്ചു മാസത്തിനു ശേഷമാണ് സ്കൂൾ ഭരണ സമിതി തീരുമാനം എടുത്തത്. പഠന കാര്യങ്ങളിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും, ജോലി തിരക്ക് കാരണം തങ്ങളുടെ കുട്ടികളുടെ പാഠ്യ വിഷയങ്ങളിൽ ശ്രദ്ധിക്കുവാൻ കഴിയാതെ വരുന്ന മാതാപിതാക്കൾക്കളെയുമാണ് ട്യൂഷനുമേലുള്ള നിയന്ത്രണം കനത്ത പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്.

Read also:ഒരുമാസംകൊണ്ട് പൊതുമാപ്പിന് അപേക്ഷിച്ചത് 32,800 പേര്‍

കുറഞ്ഞ ശമ്പളത്തിൽ വര്‍ഷങ്ങളോളം ഇന്ത്യൻ സ്കൂളുകളിൽ ജോലി ചെയ്തു വരുന്ന അദ്ധ്യാപകരുടെ ഏക സാമ്പത്തിക ആശ്രയം സ്വകാര്യ ട്യൂഷനുകളായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button