കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സില്‍ നടത്തുന്ന അനിശ്ചിതകാലനിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്. ജോസ് ജോസഫ്, സ്റ്റീഫന്‍ എന്നിവരാണ് രണ്ട് ദിവസമായി നിരാഹാരമിരിക്കുന്നത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ മതിയായ തെളിവുകൾ ഉണ്ടായിട്ടും ജലന്തർ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്. കേസ് അട്ടിമറിക്കാനും ഇതിനിടെ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.
ALSO READ: കന്യാസ്ത്രീകളുടെ സമരം: വനിതാ കമ്മീഷന്റെ പ്രസ്താവന ഇങ്ങനെ
അതേസമയം ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് പീഡനത്തിനിരയായ കന്യാസ്ത്രീ നാളെ ഹൈക്കോടതിയെ സമീപിക്കും. പരാതി നല്‍കിയ കന്യാസ്ത്രീക്ക് വേണ്ടി കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളും പ്രതിഷേധ പന്തലിൽ എത്തിയിരുന്നു. സമരത്തിന് പിന്തുണയുമായി ജസ്റ്റിസ് കെമാല്‍ പാഷ അടക്കമുള്ള പ്രമുഖര്‍ ഇന്നലെ സമരപന്തലില്‍ എത്തിയിരുന്നു.
Post Your Comments