ചിറ്റാരിക്കാല്‍:) ഗൃഹനാഥനെ ദുരൂഹസാഹചര്യത്തില്‍ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തറുത്ത നിലയിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. ചിറ്റാരിക്കാല്‍ നര്‍ക്കിലാക്കട്ടെ പാറയ്ക്കല്‍ വര്‍ഗ്ഗീസ് എന്ന കുഞ്ഞച്ചനെ (65)യാണ് വീടിന്റെ മുന്നില്‍ കറിക്കത്തികൊണ്ട് കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോട് കൂടിയാണ് കുഞ്ഞച്ചന്റെ ബന്ധുക്കള്‍ മരണ വിവരം പോലീസിനെ അറിയിച്ചത്. രാത്രി പതിനൊന്നരയോടെ കിടപ്പുമുറിയില്‍ നിന്ന് മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ കുഞ്ഞച്ചന്‍ തിരിച്ചു വരാതിരുന്നതോടെ ഭാര്യ ഗ്രേസി പുറത്തേക്കിറങ്ങി നോക്കുകയായിരുന്നു.
ഭാര്യയ്ക്ക് വീടിന്റെ പടിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഭര്‍ത്താവിനെയാണ് കാണാന്‍ കഴിഞ്ഞത്.
Post Your Comments