Latest NewsKerala

ഇന്നത്തെ ഹർത്താൽ മൂലം കേരളത്തിന് ഉണ്ടാകുന്നത് കോടികളുടെ നഷ്ടം

അതിജീവനത്തിന് ശ്രമിക്കുന്ന കേരളത്തിന് ഹര്‍ത്താല്‍ വലിയ തിരിച്ചടി ആയിരിക്കുകയാണ്

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിനെതിരെയുള്ള പ്രതിഷേധമായി ഇന്ന് നടത്തിയ ഹർത്താൽ മൂലം കേരളത്തിന് ആയിരം കോടി രൂപയുടെയെങ്കിലും നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ട്. വ്യാപാര വാണിജ്യമേഖല സ്തംഭിക്കുന്നതോടെ സര്‍ക്കാരിന്റെ നികുതി വരുമാനത്തിലും വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് സൂചന . സര്‍ക്കാരിന്റെ നികുതി വരുമാനം ഇല്ലാതാക്കുന്ന ഇത്തരം സമരപരിപാടികളില്‍, പുനര്‍ചിന്തനം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി വ്യക്തമാക്കുകയുണ്ടായി.

Read also: ഹർത്താലിനിടെ കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടൽ

ഭാരതബന്ദ് കേരളത്തിന് പുറത്ത് രാവിലെ 9 മുതല്‍ ഉച്ച തിരിഞ്ഞ് 3 മണി വരെ മാത്രമാണ് നടത്തുന്നത്. എന്നാൽ കേരളത്തിലിത് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നീളുന്ന ഹർത്താലാണ്. അതിജീവനത്തിന് ശ്രമിക്കുന്ന കേരളത്തിന് ഹര്‍ത്താല്‍ വലിയ തിരിച്ചടി ആയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button