ന്യൂഡല്‍ഹി: പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കോടതിയില്‍. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സമീപിച്ചിരിക്കുന്നത്. എയര്‍സെല്‍ മാക്സിസ് കേസിലാണ് എന്‍ഫോഴ്സ്മെന്റിന്റെ നടപടി.
Read also:പാർക്കിങ് തർക്കം അവസാനിച്ചത് വെടിവയ്പ്പിൽ; ഡ്രൈവർ കൊല്ലപ്പെട്ടു
ഇപ്പോൾ ജാമ്യം നൽകിയാൽ അത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും കാർത്തി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കോടതിയെ സമീപിച്ചത്. 2006ല്‍ ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍സെല്‍ കമ്പനിക്ക് 600 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാന്‍ ചട്ടങ്ങള്‍ മറികടന്ന് അനുമതി നല്‍കിയെന്നാണ് കേസ്.
Post Your Comments