NattuvarthaLatest News

ഹര്‍ത്താലിനിടെ ഷാഹിദ കമാലിനെ കൈയേറ്റം ചെയ്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ യാത്ര ചെയ്യുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനത്തിനു നേരെ പാഞ്ഞടുക്കുകയായിരുന്നു.

കൊല്ലം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും നടത്തുന്ന ഹര്‍ത്താലാല്‍ പുരോഗമിക്കുകയാണ്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെ വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ യാത്ര ചെയ്യുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനത്തിനു നേരെ പാഞ്ഞടുക്കുകയായിരുന്നു.

തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാറിന്റെ ഒരു ചില്ല് തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് ചില്ലുകള്‍ താഴ്ത്താന്‍ ഡ്രൈവറോട് താന്‍ ആവശ്യപ്പെടുകയായിരുന്നെന്നും ഈ സമയത്താണ് തന്നെ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതെന്നും ഷാഹിദാ കമാല്‍ പറഞ്ഞു. കാറിന്റെ മുന്‍വശത്തെ ചില്ലാണ് പ്രവര്‍ത്തകര്‍ തകര്‍ത്തത്.

Also Read : തലസ്ഥാനത്ത് കോണ്‍ഗ്രസ് പ്രകടനത്തിനിടെ തമിഴ്‌നാട് ബസിന് നേരെ കല്ലേറ്

കൂടാതെ ഹര്‍ത്താലിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ബസിന് കേനെ ആക്രമണമുണ്ടായിരുന്നു. കോണ്‍ഗ്രസ് പാറശാലയില്‍ നടത്തിയ പ്രകടനത്തിനിടെ തമിഴ്നാട് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിന് നേരെ കല്ലേറുണ്ടായി. പാറശാലയ്ക്ക് സമീപമാണ് സംഭവം നടന്നത്. കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ എത്തിയ ബസിന് നേരെ പ്രതിഷേധക്കാരുടെ ഇടയില്‍ നിന്നും കല്ലെറിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button