പൂഞ്ഞാര്‍: ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതി നല്കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പി.സി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ‘വായ മൂടെടാ പി.സി’ എന്ന ഹാഷ്ടാഗോടെയുള്ള ക്യാമ്പയിനാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പി.സി ജോര്‍ജിന്റെ വിലാസത്തിലേക്ക് ഹാഷ്ടാഗോടു കൂടിയ കുറിപ്പും സെല്ലൊ ടേപ്പും അയച്ചു കൊടുത്താണ് ആളുകൾ പ്രതിഷേധിക്കുന്നത്. ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തു കൊണ്ടാണെന്നായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പരാമർശം. പീഡനം നടന്ന ദിവസം അവർ കന്യക ആയിരുന്നില്ലെന്നും പി.സി ജോർജ് പറയുകയുണ്ടായി.
Read also: ദിലീപിനെ അനുകൂലിച്ചും കന്യാസ്ത്രീയെ അപമാനിച്ചും പി.സി.ജോര്‍ജ് വീണ്ടും രംഗത്ത്
Post Your Comments