കോട്ടയം : ദിലീപിനെ അനുകൂലിച്ചും കന്യാസ്ത്രീയെ അപമാനിച്ചും എം.എൽ.എ പി.സി.ജോര്‍ജ് വീണ്ടും രംഗത്ത്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപാണ് യഥാർത്ഥത്തിൽ ഇരയെന്ന് പി.സി.ജോര്‍ജ് വ്യക്തമാക്കി. ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയേയും ഇവരെ പിന്തുണച്ചവരേയും ആക്ഷേപിച്ചും സംസാരമുണ്ടായി.
ചില അപഥ സഞ്ചാരിണികള്‍ സ്ത്രീസുരക്ഷാ നിയമം മുതലെടുക്കുന്നുവെന്നും കന്യാസ്ത്രീകള്‍ ഹൈക്കോടതിക്ക് മുന്പില് സമരം നടത്താതെ ഒരു ഹര്‍ജി കൂടി നല്‍കണമെന്നും പി.സി.ജോര്‍ജ് ആവശ്യപ്പെട്ടു.
Read also:വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച അധ്യാപിക അറസ്റ്റില്‍; കാരണം ഞെട്ടിക്കുന്നത്
പരാതിക്കാരിയായ കന്യാസ്ത്രീയുടെ ബന്ധുക്കൾ കോടനാട് വലിയ വീടും ഷോപ്പിംഗ് കോംപ്ലക്സും വച്ചത് വെറും മൂന്ന് കൊല്ലം കൊണ്ടാണ്. ബിഷപ്പിനെതിരായ പരാതിയില്‍ കന്യാസ്ത്രീയ്ക്ക് വേണ്ടി സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ സഭയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നുവരാണെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി.
Post Your Comments