കണ്ണിനു ചുറ്റും കറുത്ത നിറത്തിലുള്ള പാടുകൾ അനവധിപ്പേർ നേരിടുന്ന ഒരു പ്രശ്നമാണ്. ഇതിനെ പെരിഓർബിറ്റൽ ഡാർക്ക് സർക്കിൾസ് എന്നാണു പറയുക. മിക്കവരും കണ്ണിന് ചുറ്റുമുള്ള കറുത്തപ്പാടുകൾ മാറാൻ പലതരത്തിലുള്ള ക്രീമുകളും എണ്ണകളും ഉപയോഗിച്ച് കാണും. പക്ഷേ ഫലം ഉണ്ടായി കാണില്ല.
കണ്ണുകളും കണ്ണുകൾക്ക് ചുറ്റും ചൊറിയുന്നതും തിരുമുന്നതും ആ ഭാഗങ്ങളിലെ രക്ത ധമനികൾ വികസിക്കുന്നതിനും അതു വഴി കറുത്ത പാടുകൾ ഉണ്ടാകുന്നതിനും കാരണമാകുന്നു.ആഹാരത്തിൽ ആവശ്യത്തിനു പോഷകങ്ങൾ ഇല്ലെങ്കിലും, സമീകൃതമായ ആഹാരം കഴിക്കാതിരിക്കുകയും ചെയ്താൽ അതു കണ്ണിന്റെ താഴേയുള്ള ചർമ്മത്തിന്റെ നിറവ്യത്യാസത്തിനു കാരണമാകാം.
മാത്രമല്ല, ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറഞ്ഞാൽ അതു കറുത്ത പാടുകൾക്ക് കാരണമാകാം. അനീമിയ രോഗാവസ്ഥയിൽ ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയാറുണ്ട്, ശരീരത്തിന്റെ എല്ലാ കോശങ്ങളിലേക്കും ആവശ്യത്തിനു ഓക്സിജൻ എത്തുന്നില്ല എന്നതും ഈ രോഗാവസ്ഥ സൂചിപ്പിക്കുന്നു.
കറുത്തപ്പാടുകൾ മാറ്റിയെടുക്കാനുള്ള ചില വഴികൾ
കറ്റാർവാഴ ജെല്ല് ദിവസവും കണ്ണിന് താഴെ പുരട്ടുന്നത് കറുത്തപ്പാടുകൾ മാറാൻ നല്ലതാണ്.
ദിവസവും യോഗ ചെയ്യുന്നത് കണ്ണിന് താഴെയുള്ള കറുത്തപ്പാടുകൾ മാറാൻ ഗുണം ചെയ്യും.
കണ്ണിന് താഴെയുള്ള കറുത്തപ്പാടുകൾ മാറാൻ ആൽമണ്ട് ഓയിൽ ഏറെ നല്ലതാണ്. ആൽമണ്ട് ഒായിൽ ദിവസവും രണ്ട് നേരം പുരട്ടാൻ ശ്രമിക്കുക.
റോസ് വാട്ടർ ഉപയോഗിച്ച് രണ്ട് നേരം മുഖം കഴുകുന്നത് കറുത്തപ്പാടുകൾ മാറ്റാനാകും.
ദിവസവും കുറഞ്ഞത് 10 ഗ്ലാസ് വെള്ളം കുടിക്കണം. വെള്ളം കൂടുതൽ കുടിച്ചാൽ ചർമ്മം കൂടുതൽ തിളക്കമുള്ളതാവുകയും അതൊടൊപ്പം കണ്ണിന് താഴേയുള്ള കറുത്തപ്പാടുകൾ മാറാനും സഹായിക്കും.
Post Your Comments