തിരുവനന്തപുരം: കേരളത്തിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലടിച്ച് പ്രളയത്തിന് ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഴുവൻ അവതാളത്തിലാക്കിയെന്ന ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്. സംസ്ഥാനം നാഥനില്ലാകളരിയായി മാറിയെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് ആരെയും വിശ്വാസമില്ലാത്തതിനാലാണ് ചുമതല കൈമാറാത്തതെന്നും ചെന്നിത്തല ആരോപിച്ചു. ദുരിതാശ്വാസ ഫണ്ട് തരുന്നവരില്‍നിന്ന് വാങ്ങുന്നതില്‍ തെറ്റില്ല. എന്നാല്‍ ഭീഷണി പിരിവ് അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറയുന്നു.
Also Read: ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് ചോര്‍ന്ന നിലയിൽ ; പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ചു
Post Your Comments