പത്തനാപുരം : കന്യാസ്ത്രീ കിണറ്റിൽ മരിച്ചുകിടന്ന സംഭവത്തിൽ പുതിയ വഴിത്തിരിവുകൾ. മരണം ആത്മഹത്യയെന്ന് കോണ്‍വെന്റ് അധികൃതര്‍ വ്യക്തമാക്കി.സിസ്റ്റര്‍ സൂസന്‍ മാത്യുവിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും കോണ്‍വെന്റ് അധികൃതര്‍ മൊഴി നല്‍കി. കന്യാസ്ത്രീ രണ്ട് ആഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
എന്നാൽ കോൺവെന്റിലുള്ളവർ നല്‍കിയ മൊഴിയിൽ പോലീസ് ഉറച്ചുനിൽക്കുന്നില്ല. ശാസ്ത്രീയ തെളിവുകള്‍ പരമാവധി ശേഖരിച്ച് മരണ കാരണം കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. ഇതിനായി സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. സിസ്റ്റര്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക സൂചന.
Read also:ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നു; കേസ് അട്ടിമറിക്കാൻ ശ്രമം? കന്യാസ്ത്രീ കോടതിയിലേക്ക്
കിണറിന് സമീപം രക്തക്കറകൾ കണ്ടെത്തിയിരുന്നു. ഒപ്പമുള്ള കന്യാസ്ത്രീകള്‍ പള്ളിയില്‍ പോകാന്‍ വിളിച്ചിരുന്നെങ്കിലും സൂസൻ പോയിരുന്നില്ല. പള്ളിയില്‍ നിന്നും കന്യാസ്ത്രീകള്‍ തിരിച്ചുവന്നപ്പോള്‍ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കോണ്‍വെന്‍റ് മുതല്‍ അല്‍പം അകലെയുള്ള കിണര്‍ വരെ രക്തത്തുള്ളികള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Post Your Comments