പത്തനംതിട്ട : പ്രളയക്കെടുതി മൂലം സംസ്ഥാനത്ത് നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടുവെങ്കിലും ഡാം തുറന്നുവിട്ടത് മൂലം ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി. ഡാമിലെ അധികജലം മാത്രമാണ് ഒഴുക്കിവിട്ടത്. ഡാം സുരക്ഷാ വിഭാഗത്തിന് വീഴ്ച പറ്റിയെങ്കില്‍ അന്വേഷിക്കണമെന്നും എം.എം.മണി പറഞ്ഞു.
Read also:കോൺവെന്റ് കിണറ്റിൽ കന്യാസ്ത്രീയുടെ മൃതദേഹം
പ്രളയം മൂലം വൈദ്യുതി ബോര്‍ഡിന് 850 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും എം.എം.മണി പറഞ്ഞു. പല വൈദ്യുതിനിലയങ്ങളും മണ്ണ് മൂടിക്കിടക്കുകയാണ്. വെള്ളമില്ലാത്തതല്ല വൈദ്യുതി നിയന്ത്രണത്തിന് കാരണമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയിലെ നാശനഷ്ടങ്ങൾ വിലയിരുത്താൻ പത്തനംതിട്ടയിൽ ഇന്ന് മന്ത്രി എത്തിയിരുന്നു.
Post Your Comments