ഇന്‍ഡോര്‍ : എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിനിയെതട്ടിക്കൊണ്ടു പോകാന്‍ യുവതിയുടെ ശ്രമം. തട്ടിക്കൊണ്ടുപോകലിനു പിന്നിലെ കാരണമാണ് വിചിത്രം. മുന്‍ ജന്മത്തില്‍ തങ്ങള്‍ ഭാര്യഭര്‍ത്താക്കന്‍മാരായിരുന്നുവെന്നാണ് യുവതിയുടെ കണ്ടുപിടുത്തം. കിരണ്‍ എന്നറിയപ്പെടുന്ന വെറോണിക്ക ബൊറോഡെ(35)യാണു ഇരുപത്തിയൊന്നുകാരിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. സംഭവത്തില്‍ വെറോണിക്കയെയും അവരെ സഹായിച്ച മുംബൈ പൊലീസ് കോണ്‍സ്റ്റബിള്‍ ആനന്ദ് മുധെയയും അറസ്റ്റ് ചെയ്തു.
മുംബൈയില്‍ അധ്യാപികയാണു വെറോണിക്ക. ശനിയാഴ്ചയാണ് ആനന്ദിനൊപ്പം ഇവര്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലെത്തിയത്. കൂടെ വരാന്‍ സമ്മതിക്കാതിരുന്ന പെണ്‍കുട്ടിയെ ബലമായി കൊണ്ടുപോകാന്‍ ശ്രമിച്ചു. വിദ്യാര്‍ഥിനിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയതോടെയാണ് വെറോണിക്കയും ആനന്ദും പിടിയിലായത്. തട്ടിക്കൊണ്ടു പോകലിന്റെ യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ലെന്നു പൊലീസ് പറഞ്ഞു.
മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അമ്മയുടെ ചികിത്സയുടെ ഭാഗമായി പെണ്‍കുട്ടി എത്തിയിരുന്നു. അവിടെ വച്ചാണു വെറോണിക്കയെ പരിചയപ്പെട്ടത്. മൊബൈല്‍ നമ്പറുകളും കൈമാറി. ഒരു ദിവസം ഫോണില്‍ വിളിച്ച് ഇരുവരും മുന്‍ജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായിരുന്നെന്ന് വെറോണിക്ക പറയുകയായിരുന്നു. ഈ ജന്മത്തിലും ഒരുമിച്ചു ജീവിക്കണമെന്നും ആവശ്യപ്പെട്ടു. വിവാഹിതയാണ് വെറോണിക്ക.
Post Your Comments