Latest NewsNattuvartha

നോക്കി നില്‍ക്കാതെ അവന്‍ കിണറ്റിലേക്ക് എടുത്തുചാടി; ആര്യയ്ക്ക് രക്ഷകനായത് നാലാം ക്ലാസുകാരന്‍

വടകര: ഹീറോയായ കുട്ടികളുടെ വാര്‍ത്തകള്‍ നിരവധി തവണ നമ്മുടെ മുന്നില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ നാലാം ക്ലാസുകാരന്‍ അലന്റെ ധീരതയില്‍ ആര്യക്ക് ലഭിച്ചത് രണ്ടാം ജന്മം. കിണറ്റില്‍ വീണ അഞ്ചുവയസുകാരിയെ ധീരമായാണ് അലന്‍ എന്ന ഒന്‍പതു വയസുകാരന്‍ രക്ഷപ്പെടുത്തിയത്. കളിക്കുന്നതിനിടയില്‍ വീടിന് സമീപത്തെ കിണറില്‍ വീഴുകയായിരുന്നു ആര്യ. അലന്‍ കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടയിലാണ് ആര്യ നാലു മീറ്ററോളം വെള്ളമുള്ള കിണറ്റിലേക്കു വീഴുന്നത് കണ്ടത്.

Read Also: വേദനകൊണ്ട് പുളയുമ്പോള്‍ എക്‌സ്‌ക്ലുസീവ് എടുത്ത് ഓണ്‍ലൈന്‍ മാധ്യമം; തന്നെ അപകടപ്പെടുത്തിയതാണെന്ന് ഹനാന്‍

സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ അലന്‍ നോക്കി നില്‍ക്കാതെ കിണറ്റിലേക്ക് എടുത്തുചാടി, ആര്യയെ വലിച്ച് കരയ്ക്ക് കയറ്റി. ഫുട്ബോള്‍ കളിക്കുന്നതിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് സ്ലിങ്ങിട്ട് അലന്റെ വലത് കൈ കെട്ടിയിരുന്നു. ഈ വേദന വകവയ്ക്കാതെയാണ് അലന്‍ വെള്ളത്തില്‍ മുങ്ങിയെ ആര്യയെ രക്ഷിച്ചത്. പുതുപ്പണം നോര്‍ത്ത് എസ്ബി സ്‌കൂളിലെ നഴ്സറി വിദ്യാര്‍ഥിനിയാണ് ആര്യ. പുതുപ്പണം ചീനംവീട് യുപി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അലന്‍. ചീനംവീട് യു.പിസ്‌കൂളില്‍ പ്രത്യേക അസംബ്ലി ചേര്‍ന്ന് അലനെ അനുമോദിച്ചു. അതേസമയം കോട്ടക്കടവിലെ പൗരാവലിയും അലനെ അനുമോദിക്കുന്നുണ്ട്.

Read Also: ജനങ്ങള്‍ക്ക് ട്രംപിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; ട്രംപിന്റെ ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് ഒബാമ

shortlink

Related Articles

Post Your Comments

Related Articles


Back to top button