തിരുവനന്തപുരം: പി കെ ശശിക്കെതിരായ ലൈംഗികാരോപണക്കേസിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വി മുരളീധരന് എം പി. യുവതിക്ക് അനുഭവിക്കേണ്ടി വന്ന ശാരീരിക പീഡനത്തെക്കുറിച്ച് പരാതി ലഭിച്ചിട്ടും നടപടി എടുക്കാത്തതിൽ അദ്ദേഹം പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ അപഹാസ്യകരമാണെന്നും കേരള സര്‍ക്കാര്‍ സംഘടിത മതമേധാവികളുടെ തടങ്കലിലാണെന്നും മുരളീധരന് വ്യക്തമാക്കി.
Read also: പി കെ ശശിക്കെതിരായ പരാതി; താൻ പരാതിക്കാർക്കൊപ്പമെന്ന് ബൃന്ദാ കാരാട്ട്
സഹപ്രവര്‍ത്തകയെ സിപിഎം എംഎല്‍എ പീഡിപ്പിച്ചതായ പരാതിയില്‍ ഒരക്ഷരം മിണ്ടാന്‍ പോലും ഡി വൈ എഫ് ഐക്ക് കഴിഞ്ഞിട്ടില്ല. കൂടാതെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയിട്ടും യാതൊരു നടപടി ഉണ്ടാകാത്തതും ഇതിനായി സമരത്തിനിറങ്ങേണ്ടി വരുന്നതും സര്‍ക്കാരിന്റെ അപജയമാണെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
Post Your Comments