മസ്ക്കറ്റ് : ഒമാനിലെ ബുറേമിയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടുന്ന സംഘം നാട്ടിലേക്ക്. ഒരു വർഷത്തിലേറെ ശമ്പളം കിട്ടാതെ കഴിഞ്ഞിരുന്നവരാണ് ഇവർ. മലയാളികളടക്കമുള്ള ഇരുപത്തിയഞ്ചോളം തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങുന്നത്.
മുടങ്ങിപ്പോയ ശമ്പളം അടക്കം എല്ലാ ആനുകൂല്യങ്ങളും നൽകി നാട്ടിലേക്ക് മടക്കി അയക്കണമെന്ന് ഉള്ള കോടതി വിധി തൊഴിലുടമ പാലിക്കാതെ വന്ന സാഹചര്യത്തിൽ ആണ് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാര്‍ ബുറേമിയിൽ കുടുങ്ങിയത്. മസ്കറ്റ് ഇന്ത്യൻ എംബസിയുടെ ഇടപെടലാണ് ഇവർക്ക് രക്ഷയായത്.
Read also: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയുടെ വാദം പൊളിയുന്നു : കേസിൽ കൂടുതൽ വിവരങ്ങൾ
മസ്കറ്റ് ഇന്ത്യൻ എംബസ്സി ഒമാൻ തൊഴിൽ മന്ത്രാലയവുമായി ചേർന്നു ഇവരെ നാട്ടിലേക്ക് അയക്കുവാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ജനുവരിയിൽ തൊഴിലാളികൾക്ക് അനുകൂലയമായി ലഭിച്ച കോടതി ഉത്തരവ് പത്ത് ദിവസത്തിനുള്ളിൽ തൊഴിലുടമ പാലിക്കണമെന്ന് കോടതി വീണ്ടും ഉത്തരവിട്ടു.
Post Your Comments