ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ രവി ശാസ്ത്രിക്ക് സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ രൂക്ഷ വിമര്‍ശനം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിനെ ശാസ്ത്രി പുകഴ്ത്തിയിരുന്നു. ഇതാണ് ആരാധകരെ പ്രകോപിപ്പിക്കാൻ കാരണമായത്.
മൂന്നുവര്‍ഷത്തിനിടെ വിദേശരാജ്യങ്ങളില്‍ ഒന്‍പതു ടെസ്റ്റുകളും മൂന്നു പരമ്പരകളും നേടിയ ടീമാണ് ഇന്ത്യയെന്നും 15-20 വര്‍ഷത്തിനിടെ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ടീം ഇതാണെന്നുമായിരുന്നു ശാസ്ത്രി പറഞ്ഞിരുന്നു. എന്നാൽ ശാസ്ത്രി മുന്‍ ഇന്ത്യന്‍ നായകരുടെ നേട്ടങ്ങളെ താഴ്ത്തികാട്ടുന്ന രീതിയാണ് പറഞ്ഞതെന്ന് ആരാധകർ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ക്രിക്കറ്റ് ആരാധകർ വിമർശനം ഉന്നയിച്ചത്.
Read also:മെഡൽ നഷ്ടപ്പെട്ട താരത്തിന് പാരിതോഷികവുമായി കേന്ദ്രസർക്കാർ
ശാസ്ത്രി മാപ്പ് പറയണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി, ഹര്‍ഭജന്‍സിങ് തുടങ്ങിയവര്‍ ശാസ്ത്രിയെ വിമര്‍ശിച്ചു നേരത്തേതന്നെ രംഗത്തെത്തിയിരുന്നു.
Post Your Comments