Latest NewsKerala

‘പൊലീസിനെ പിരിച്ചുവിടണം, കേസുകള്‍ ഇനിമുതൽ മന്ത്രി അന്വേഷിക്കട്ടെ’-ചെന്നിത്തല

ഇതാണ് നിലപാട് എങ്കില്‍ ഇനി കേസുകള്‍ എ.കെ ബാലനെ ഏല്‍പ്പിച്ചാല്‍ മതി.

തിരുവനന്തപുരം: ഒരു മന്ത്രി എങ്ങനെ പി കെ ശശിക്കെതിരെയുള്ള യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാതി പൊലീസിന് കൈമാറാതെ മന്ത്രിതന്നെ അന്വേഷണം നടത്തുന്നത് കേട്ടുകേള്‍വി ഇല്ലാത്ത സംഭവമാണെന്നും, ഇതാണ് നിലപാട് എങ്കില്‍ ഇനി കേസുകള്‍ എ.കെ ബാലനെ ഏല്‍പ്പിച്ചാല്‍ മതി. പൊലീസിനെ പിരിച്ചുവിട്ട ശേഷം അദ്ദേഹം തന്നെ കേസുകള്‍ അന്വേഷിക്കുമെന്നും ചെന്നിത്തല പരിഹസിച്ചു.

ഓഗസ്റ്റ് 14 ന് തന്നെ പരാതി സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെ കിട്ടിയെന്നാണ് പാര്‍ട്ടി പത്രക്കുറിപ്പില്‍ പറയുന്നത്. ഇത്രയും ദിവസം അത് നിയമാനുസൃതം പൊലീസിന് കൈമാറാതെ വച്ചു കൊണ്ടിരുന്നത് ശരിയായില്ല.സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി തന്നെ നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നത് നിയമവാഴ്ചയെ തകര്‍ക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഓഗസ്റ്റ് 31നുതന്നെ മന്ത്രി ബാലനെയും ശ്രീമതി ടീച്ചറെയും അന്വേഷണച്ചുമതല ഏല്‍പ്പിച്ചു എന്നും അവര്‍ അന്വേഷണം തുടങ്ങിയെന്നുമാണ് സി.പി.എം സെക്രട്ടേറിയറ്റ് പറയുന്നത്.

പക്ഷേ മന്ത്രി ബാലന്‍ കഴിഞ്ഞ ദിവസവും പറഞ്ഞത് താന്‍ ഇതിനെക്കുറിച്ച്‌ ഒന്നും അറിഞ്ഞില്ലെന്നാണ്. അപ്പോള്‍ ഒന്നുകില്‍ മന്ത്രി ബാലനോ, അല്ലെങ്കില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റോ നുണ പറയുകയാണ്. അത് ആരാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button