ചെന്നൈ•ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പിന്റെ സെറ്റിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അരിയാലൂര്‍ സ്വദേശിയായ എ.സി മെക്കാനിക്ക് ഗുണശേഖരന് (30) എന്നയാളാണ് മരിച്ചത്. വെള്ളിയാഴ്ച ചെന്നൈ ചെമ്പരമ്പാക്കത്തെ ഇ.വി.പി ഫിലിംസിറ്റിയിലെ സെറ്റിലാണ് അപകടമുണ്ടായത്.
സെറ്റിലെ എ.സി നേരെയാക്കുന്നതിനിടെ രണ്ടാമത്തെ നിലയില്‍ നിന്ന് ഗുണശേഖരന് താഴേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ശനിയാഴ്ച മരിക്കുകയായിരുന്നു.
നസറെത്ത്പേട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബിഗ്ബോസ് തമിഴിന്റെ കഴിഞ്ഞ സീസണില്‍ 28 കാരനായ പ്ലംബര്‍ ചുഴലി ദീനം ബാധിച്ച് മരിച്ചിരുന്നു.
കമല്‍ഹസനാണ് ബിഗ് ബോസ് തമിഴ് 2 ന്റെ അവതാരകന്. 10 ാത്തെ മത്സരാര്‍ത്ഥിയുടെ എലിമിനേഷനിലേക്ക് കടന്നിരിക്കുന്ന ബിഗ്ബോസ് തമിഴ് 2 ല്‍ ജനനി അയ്യര്‍, മുംതാസ്, ഐശ്വര്യ ദത്ത, സെന്ദ്രായന്‍ വൈല്‍ഡ് കാര്‍ഡിലൂടെ പ്രവേശിച്ച വിജയലക്ഷ്മി എന്നിവരാണ് ഡെയ്ഞ്ചര്‍ സോണിലുള്ളത്.
Post Your Comments