Latest NewsKerala

തുണിയലക്കുന്നതിനിടെ പുഴയില്‍ വീണ് വൃദ്ധയ്ക്ക് ദാരുണാന്ത്യം

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ വീടിനടുത്തുള്ള പുഴയില്‍

കോഴിക്കോട്: തുണിയലക്കുന്നതിനിടെ പുഴയില്‍ വീണ് വൃദ്ധ മരിച്ചു. എരത്തിക്കല്‍ പരേതനായ പീടികക്കല്‍ കണാരന്റെ മകള്‍ സത്യവതി (63) ആണ് മരിച്ചത്. പൂനൂര്‍ പാലത്തിന് കിഴക്കുള്ള ‘ചിറ്റം വീട്’ ദേവീക്ഷേത്രത്തിന് സമീപത്ത്‌നിന്ന്‌ ഇന്ന് രാവിലെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ALSO READ: സ്‌കൂള്‍ ബസിനുള്ളില്‍ കുടുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ വീടിനടുത്തുള്ള പുഴയില്‍ അലക്കാനായി പോയതായിരുന്നു സത്യവതി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബീച്ച്‌ ഫയര്‍ സ്റ്റേഷനില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പനോത്ത് അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ മൃതദേഹം കരക്കെടുത്തത്‌. തുണിയലക്കുന്നതിടെ കാൽവഴുതി പുഴയിൽ വീണാകും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button