ആലപ്പുഴ: ആലപ്പുഴയിൽ രണ്ടു വയസ്സുകാരന് തോട്ടില്‍ വീണ് ദാരുണാന്ത്യം. വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം 4.45-ന് വീടിനു മുന്‍വശത്തെ കൈതത്തോട് മൂന്നുമൂല തോട്ടില്‍ വീണായിരുന്നു അപകടം.
എടത്വ തലവടി കാരിക്കുഴി വാലയില്‍ റോജിയുടേയും അനീഷയുടേയും മകന് രണ്ടുവയസുള്ള ആല്‍ഫിയാണു മരിച്ചത്. വീട്ടില്‍ പെയിന്റിംഗ് ജോലി നടക്കുകയായിരുന്നതിനാല്‍ തോടിനോടു ചേര്‍ന്നുള്ള ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. കളിച്ചുകൊണ്ടിരുന്ന ആല്‍ഫി ഗേറ്റ് വഴി പോയാണു തോട്ടില്‍ വീണത്.
കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്നുള്ള തെരച്ചിലില്‍ ആല്‍ഫിയെ തോട്ടില്‍ നിന്ന് കണ്ടെത്തിയെങ്കിലും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. സംഭവം നടക്കുന്പോള് ആല്‍ഫിയുടെ പിതാവും മുത്തശിയും പെയിന്റിംഗ് തൊഴിലാളികളും വീട്ടിലുണ്ടായിരുന്നു.
Post Your Comments