ഇടുക്കി ഡാം തുറക്കില്ലെന്ന് താന്‍ പറഞ്ഞത് അത് തുറക്കുന്നതിനായി ആവേശത്തോടെ കാത്തിരുന്ന മാധ്യമപ്രവര്‍ത്തകരെ കളിയാക്കുന്നതിനായിരുന്നുവെന്നും അതെങ്ങനെ പ്രളയത്തിന് കാരണമാകുമെന്നും വൈദ്യുതി മന്ത്രി എംഎം മണി. ഒരു മന്ത്രിയുടെ വാക്കുകളാണിത്. കേരളജനത ആശങ്കയോടെ പ്രളയത്തെ കാണുമ്പോള്‍ ഒരു മന്ത്രിക്കെങ്ങനെ ഇങ്ങനെ പെരുമാറാനാകും. ഒരു മന്ത്രി പദത്തിന് ചേര്‍ന്നതാണോ ഈ നിലപാട്. മാധ്യമപ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച മന്ത്രി ശരിക്കും കേരള ജനതയെ തന്നെയാണ് പറ്റിക്കാന്‍ ശ്രമിച്ചത്.
ഉയര്‍ന്ന ഒരു പദവി വഹിക്കുന്ന ഒരാള്‍ക്ക് ചേര്‍ന്നതാണോ ഇത്തരത്തില്‍ നിരുത്തരവാദിത്വപരമായ പെരുമാറ്റം. വിദ്യാഭ്യാസമില്ലായ്മ ചിലപ്പോഴെങ്കിലും മന്ത്രി മണിയെ ഇത്തരത്തില്‍ പെരുമാറാന്‍ പ്രേരിപ്പിക്കുന്നുവെന്ന് വേണം കരുതാന്‍. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള ഒരാള്‍ക്കൊരിക്കലും ഇത്തരത്തിലൊന്നും പെരുമാറാന്‍ സാധിക്കില്ല. പ്രളയം പ്രകൃതി സൃഷ്ടിയാണ് കുറെ പേര്‍ മരിക്കും കുറെ പേര്‍ ജീവിക്കുമെന്നും നൂറ്റാണ്ട് കൂടുമ്പോള്‍ പ്രളയം ഉണ്ടാകുമെന്നും മന്ത്രി പറയുകയുണ്ടായി. സംഭവത്തെ നിസാരവല്‍ക്കരിക്കാനാണോ മന്ത്രി മണി ശ്രമിക്കുന്നത്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇനിയും പ്രളയം വരാം, ഇത് ചരിത്രത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
വളരെ ഔചിത്യത്തോടുകൂടി മാത്രം സമീപിക്കേണ്ട വിഷയമാണ് കേരളം ഒന്നാകെ ബാധിച്ച ഈ പ്രളയ ദുരന്തം. എന്നാല്‍ വളരെ നിസാരമായാണ് മന്ത്രി ഇതിനെ കുറിച്ച് സംസാരിച്ചത്. നേരത്തെയും മന്ത്രി മണിയുടെ സംസാര രീതി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു മന്ത്രിക്ക് ചേര്‍ന്ന രീതിയിലായിരുന്നില്ല പലപ്പോഴും വിഷയങ്ങളില്‍ അദ്ദേഹം പ്രതികരിച്ചിരുന്നത്. വിദ്യാഭ്യാസമില്ലായ്മ ആരുടേയും കുറ്റമല്ല, മറിച്ച് അതിനെ മറികടക്കുന്ന രീതിയുലുള്ള പെരുമാറ്റമാണ് ആവശ്യം. എന്നാല്‍ ഈ പെരുമാറ്റത്തിലാണ് പലപ്പോഴും മന്ത്രി വിവാദത്തിലായിട്ടുള്ളത്.
Read Also: ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നു; കന്യാസ്ത്രീകൾ സത്യഗ്രഹസമരത്തിലേക്ക്
പലപ്പോഴും അപരിഷ്‌കൃതവും ഹീനമായ തരത്തിലും അദ്ദേഹം പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. മന്ത്രി പദവി അലങ്കരിക്കുന്ന ഒരാള്‍ക്ക് ഇത്തരത്തില്‍ സംസ്‌കാരശൂന്യത പാടില്ലെന്ന് പലപ്പോഴും അദ്ദേഹം മറന്നുപോകുന്നുണ്ട്. സത്യപ്രതിജ്ഞാ സമയത്ത് സാംസ്‌കാരിക ബാധ്യതയെക്കുറിച്ച് മന്ത്രിമാരെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഭരണഘടനയിലുള്ള ‘കൂറും വിശ്വാസവും’ വെച്ചു പുലര്‍ത്തുമെന്നും ‘ഭീതിയോ പക്ഷപാതിത്വമോ കൂടാതെ, ആരോടെങ്കിലും പ്രത്യേകമമതയോ വിദ്വേഷമോ കൂടാതെ’ മന്ത്രിയെന്ന നിലയിലുള്ള തന്റെ ജോലി നിര്‍വഹിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് ഓരോ മന്ത്രിയും അധികാരത്തിലേറുന്നത്. എന്നാല്‍ മന്ത്രിയായാല്‍ എന്തുമാകാമെന്ന രീതിയിലാണ് ഇദ്ദേഹത്തെ പോലുള്ളവരുടെ പെരുമാറ്റം.
തെറി പറയുകയും പരിഹസിക്കുകയും ചെയ്യുന്ന രീതിയിലുള്ള പ്രസംഗം എത്രയോ തവണ നടത്തിയിട്ടുണ്ട് മന്ത്രി മണി. വിമര്‍ശിക്കുന്നവരെ അതിലും വലിയ തെറിപറയുകയല്ലാതെ സ്വയം തിരുത്താന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. വൈദ്യുത മന്ത്രിയെ പോലൊരു ഉയര്‍ന്ന സ്ഥാനം വഹിക്കുന്ന എംഎം മണി ഡാം തുറന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇങ്ങനെയായിരുന്നില്ല പ്രതികരിക്കേണ്ടിയിരുന്നത്.
Read Also: കീമോതെറാപ്പി ചെയ്യുന്ന സ്ത്രീകളില്‍ ഉണ്ടാകുന്ന ആരോഗ്യമാറ്റം ഇവയാണ് !
പ്രളയക്കെടുതിയെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരെയെന്നല്ല ഒരാളെയും തെറ്റിദ്ധരിപ്പിക്കാനോ കളിയാക്കാനോ പോകുന്ന രീതിയില്‍ സംസാരിക്കരുത്. അതാരും മന്ത്രിയെ പറഞ്ഞു പഠിപ്പിക്കേണ്ടതല്ല, സ്വന്തം ഇച്ഛാശക്തിക്കനുസരിച്ച് പെരുമാറുകയായിരുന്നു വേണ്ടത്. ഇനിയും തന്നെ മന്ത്രി സ്വയം കടിഞ്ഞാന്‍ ഇട്ടില്ലെങ്കില്‍ കേരള ജനത പുച്ഛിക്കുന്നത് നേരില്‍ കാണേണ്ടതായി തന്നെ വരും.
Post Your Comments