Latest NewsKerala

തിങ്കളാഴ്ചത്തെ ഹർത്താലിനെതിരെ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

ഗുണ്ടകള്‍ക്ക് ആക്രമങ്ങള്‍ നടത്താന്‍ ഒരു ദിവസം മാറ്റി വയ്ക്കുക എന്നല്ലാതെ മറ്റൊരു ഗുണവും ഹര്‍ത്താല്‍ കൊണ്ടില്ലെന്നും എല്ലാ ജനങ്ങളും ഇതൊക്കെ സഹിക്കണം എന്ന അഹങ്കാരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു

എറണാകുളം: രാജ്യത്തെ ഇന്ധനവില വര്‍ദ്ധനവിന്‍റെ പേരില്‍ പ്രതിപക്ഷ പാർട്ടികൾ പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. ഫേസ്ബുക്ക് ലൈവിലാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. പ്രളയക്കെടുതിയിൽ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ ജനങ്ങളോട് ചെയ്യുന്ന അനീതിയാണെന്നാണ് ഇത്തരത്തില്‍ ഒരു ഹര്‍ത്താലെന്നാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറയുന്നത്.

Also Read: കോ​ഴ വാ​ങ്ങി മെഡിക്കൽ സീറ്റ്: ഡയറക്ടർക്കും പ്രിൻസിപ്പലിനുമെതിരെ നടപടി

ഗുണ്ടകള്‍ക്ക് ആക്രമങ്ങള്‍ നടത്താന്‍ ഒരു ദിവസം മാറ്റി വയ്ക്കുക എന്നല്ലാതെ മറ്റൊരു ഗുണവും ഹര്‍ത്താല്‍ കൊണ്ടില്ലെന്നും എല്ലാ ജനങ്ങളും ഇതൊക്കെ സഹിക്കണം എന്ന അഹങ്കാരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. പ്രളയദുരന്തത്തെ നേരിടാന്‍ മുന്നിട്ടിറങ്ങിയ ചെറുപ്പക്കാര്‍ ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറാവണമെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി വിഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button