പുസ്തകം വായിക്കുന്നതിനിടെ ചിലർ ഉറങ്ങിപോകുന്നത് കാണാം. മറ്റുചിലർ ആഹാരം കഴിക്കുന്നതും കാണാൻ സാധിക്കും. എന്നാൽ വായിക്കുന്നതിനിടെ ചോക്ലേറ്റ് കഴിക്കുന്നതിനെക്കുറിച്ച് പലർക്കും സംശയം തോന്നാറുള്ള കാര്യമാണ്. പുസ്തക വായനയ്ക്കിടെ ചോക്ലേറ്റ് കഴിക്കുന്നത് വളരെ നല്ലതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത് അങ്ങനെയെങ്കിൽ അത്തരം കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
കടുകെട്ടിയായ വിഷയം കൈകാര്യം ചെയ്യുന്ന പുസ്തകമാണ് വായിക്കുന്നതെങ്കിൽ വളരെ പെട്ടെന്ന് മടുക്കുക സ്വാഭാവികമാണ്. അങ്ങനെ എങ്കിൽ ഓരോ അധ്യായവും കഴിയുന്നതിനനുസരിച്ച് ഒരു ചോക്ലേറ്റ് കഴിച്ചു നോക്കൂ. അപ്പോൾ ഒരു ഉഷാർ വരും
ചോക്ലേറ്റിൽ ഫിനയ്‌ലെതിലാമിൻ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് എൻഡോർഫിനുകൾ പുറപ്പെടുവിക്കാൻ തലച്ചോറിനെ പ്രേരിപ്പിക്കുന്നു. ചോക്ലേറ്റ് നല്ല ഉന്മേഷം തോന്നുകയും ചെയ്യും.
കാലിയായ ചോക്ലേറ്റ് കവറുകൾ ബുക്കുകൾക്ക് അടയാളം വയ്ക്കാനായി ഉപയോഗിക്കാം. അവ മടക്കിയോ ലാമിനേറ്റ് ചെയ്‌തോ ഉപയോഗിക്കാം. പക്ഷേ, ഇതിനായി ആദ്യം ചോക്ലേറ്റുകൾ കഴിക്കണം.
എപ്പോഴെങ്കിലും പുസ്തകം വായിക്കാനെടുത്തിട്ട് എവിടെയെങ്കിലും ഏതെങ്കിലും ഭാഗം മറന്നു പോയാൽ എന്തു ചെയ്യും. അങ്ങനെ തോന്നിയിട്ടുണ്ടോ? ശാസ്ത്രജ്ഞർ പറയുന്നത് ചോക്ലേറ്റുകൾ ഓർമശക്തി കുറയുന്നത് തടയുമെന്നാണ്. അതുകൊണ്ടു തന്നെ കഴിഞ്ഞ അധ്യായത്തിൽ എന്താണ് സംഭവിച്ചതെന്ന് ഓർത്തുവയ്ക്കാൻ സാധിക്കും.
അൽപം സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് ഇരുന്നു പുസ്തകം വായിക്കുന്നത് നല്ലതാണ്. പക്ഷേ, ചിലപ്പോൾ ഇത്തരത്തിൽ പുസ്തകം വായിക്കുന്നത് ചർമത്തിന് ദോഷം ചെയ്‌തേക്കാം. സൂര്യപ്രകാശം ചർമത്തിന് ദോഷം ചെയ്യും. എങ്കിൽ ഒരു ഡാർക് ചോക്ലേറ്റ് ഈ അവസരത്തിൽ കഴിച്ചാൽ ചർമത്തെ സംരക്ഷിക്കാം.
Read also:പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; മാസത്തില്‍ ഈ ദിവസം മാത്രമായിരിക്കും സ്ത്രീകള്‍ ഉത്തേജിതരാകുന്നത്
ചോക്ലേറ്റ് കാഴ്ചശക്തി വർധിപ്പിക്കും. രാത്രി വൈകുവോളം വായിക്കുന്നതും കഠിനമായ ജോലി കഴിഞ്ഞ വന്നതിനു ശേഷവും പുസ്തകം വായിക്കുന്നത് കണ്ണിന് കാര്യമായ രീതിയിൽ ദോഷം ചെയ്യും. അതുകൊണ്ടു തന്നെ വായിക്കുന്നതിനിടയിൽ ചോക്ലേറ്റ് കഴിക്കുന്നത് കണ്ണിന്റെ കാഴ്ചശക്തി വർദ്ധിക്കും.
ചോക്ലേറ്റിനെ കുറിച്ചുള്ള പുസ്തകമാണ് വായിക്കുന്നതെങ്കിൽ അതിനൊപ്പം ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. അത് പുസ്തകത്തിലെ ഉള്ളടക്കത്തോട് കൂടുതൽ ഇഴചേരുവാൻ സഹായിക്കുകയും ചെയ്യും. ഒരു ത്രീഡി സിനിമ ത്രീഡി ഗ്ലാസ് വച്ചു കാണുന്ന അതേ ഫലം.
Post Your Comments