പുരുഷന്മാര്‍ക്ക് അറിയാത്ത പല കാര്യങ്ങളും സ്ത്രീകള്‍ക്കിടയിലുണ്ട്. കിടപ്പറയിലും സ്ത്രീകളെ മനസിലാക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. കിടപ്പറയില്‍ സ്ത്രീകള്‍ ഉത്തേജിതരാകുന്നതിന് സമയവും സന്ദര്‍ഭവവുമൊക്കെയുണ്ട്. എന്നാല്‍ മാസത്തില്‍ ഒരു ദിവസം മാത്രമായിരിക്കും സ്ത്രീകളെ കൂടുതല്‍ ഉത്തേജിതരായി കാണപ്പെടുന്നത്.
പല വിവാഹബന്ധങ്ങളും പോകെ പോകെ ലൈംഗകപരമായി വിരസമാകുകയും ബാഹ്യമായ ഉത്തെജനങ്ങളുടെ ആവശ്യം വരാറുമുണ്ട്. ഇത് ദമ്പതികള്‍ തമ്മിലുള്ള പരസ്പര സ്‌നേഹത്തിന്റെ കുറവുകൊണ്ടാകണം എന്നില്ല. ഇത് കൂടുതലും സ്ത്രീകള്‍ക്ക് ജീവിതത്തില്‍ നേരിടേണ്ടിവരുന്ന, ജോലി, കുട്ടികള്‍, കുടുംബം, സാമുഹ്യപരം എന്നിവയെ സംബദ്ധിച്ചുള്ള സമ്മര്‍ദ്ദങ്ങള്‍ മൂലമാണ് ഉണ്ടാകുന്നത്. ഇത്തരം ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് ലൈംഗീകപരമായി ഉത്തേജിതയായി നില്‍ക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. സ്വന്തം കാര്യത്തെയും ചുറ്റും നടക്കുന്നതിനെയും കുറിച്ച് ശ്രദ്ധിക്കുവാന്‍ എപ്പോഴും അവള്‍ക്ക് കഴിഞ്ഞെന്നു വരുകയില്ല.
Also Read : സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; കിടപ്പറയില്‍ ഒന്നാം സ്ഥാനം സൗന്ദര്യത്തിനല്ല, പുരുഷന്‍മാര്‍ ഇഷ്ടപ്പെടുന്നത് ഇതാണ്
സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഉത്തേജിതരാവുന്നത് അമാവാസി നാളുകളിലാണെന്ന് പാശ്ചാത്യ ഗവേഷകര്‍. സ്ത്രീകള്‍ ഗര്‍ഭം ധരിക്കാന്‍ ഏറ്റവും സാധ്യതയുളളതും ഇതേ കാലത്താണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. വെളുത്ത വാവിന് 11 ദിവസം മുന്‍പു മുതല്‍ അതു കഴിഞ്ഞ് രണ്ടു ദിവസം വരെയാണ് മിക്ക സ്ത്രീകളുടെയും ആര്‍ത്തവചക്രം ആരംഭിക്കുന്നത്. ഇതില്‍ അഞ്ചിലൊന്നു പേരുടെയും ആര്‍ത്തവ ചക്രം വെളുത്തവാവിനോ രണ്ടു ദിവസം മുന്നിലോ പിന്നിലോ ആയിരിക്കും. എല്ലാ സ്ത്രീകളുടെയും ആര്‍ത്തവ ചക്രം 28 ദിവസമാണ്.
ഇത് രണ്ട് വെളുത്തവാവുകള്‍ക്ക് ഇടയിലുളള സമയമാണെന്നും പഠനം പറയുന്നു. അതേസമയം, ആര്‍ത്തവചക്രം നിയന്ത്രിക്കുന്ന ഹോര്‍മോണായ മെലാടോണിന്റെ ഉത്പാദനവും ചന്ദ്രപ്രകാശവുമായി ബന്ധമുണ്ടായിരിക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ ഗര്‍ഭധാരണ സാധ്യത കറുത്തവാവ് സമയത്തായിരിക്കും. മിക്ക സ്ത്രീകളുടെയും ആര്‍ത്തവ ചക്രം ആരംഭിക്കുന്നത് വെളുത്തവാവിനോട് അനുബന്ധിച്ചായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നുണ്ട്.
Post Your Comments