ഷോപ്പിങ് ആപ്ലിക്കേഷന്‍ അവതരിപ്പിക്കാൻ ഇന്‍സ്റ്റഗ്രാം ഒരുങ്ങുന്നതായി സൂചന. ഐജി ഷോപ്പിങ് എന്നായിരിക്കും ഈ ആപ്പിന്റെ പേരെന്നും ആപ്പിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയുമാണ് എന്നാണ് പ്പോർട്ട് എന്നാൽ വാര്‍ത്തയെ കുറിച്ച് ഇന്സ്റ്റഗ്രാംഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
Also read : എകെജിക്കെതിരെയുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് വി ടി ബല്‍റാം
ഇന്‍സ്റ്റഗ്രാമില്‍ രണ്ടരക്കോടിയോളം വ്യവസായ സ്ഥാപനങ്ങള്‍ക്കാണ് അക്കൗണ്ടുള്ളത്. ഇതിൽ 20 ലക്ഷം അക്കൗണ്ടുകള്‍ പരസ്യദാതാക്കളാണ്. കൂടാതെ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളിൽ അഞ്ചില്‍ നാല് പേരും ഏതെങ്കിലും ഒരു വ്യവസായ സ്ഥാപനത്തിന്റെ അക്കൗണ്ട് ഫോളോ ചെയ്യുന്നവരായതിനാൽ അത്തരം സ്ഥാപനങ്ങള്‍ക്ക് പ്രത്യേകമായി ഒരു ആപ്പ് ലാഭമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
Post Your Comments