ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്കും ചൈനയ്ക്കും സാമ്ബത്തിക ഇളവുകള്‍ നൽകി വരുന്ന നടപടി നിര്‍ത്തലാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വളരെയധികം വേഗത്തിൽ വികസിച്ച്കൊണ്ടിരിക്കുന്ന സാമ്പത്തിക വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും അതിനാൽ തന്നെ ഇന്ത്യയ്ക്ക് ഇളവുകള്‍ നല്‍കേണ്ടതില്ലെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇന്ത്യയെയും ചൈനയും പോലുള്ള രാജ്യങ്ങള്‍ യുഎസിന്റെ കൂടി പണം ഉപയോഗിച്ച് തങ്ങളുടെ സമ്പദ് വ്യവസ്ഥ വികസിപ്പിക്കുകയാണെന്നും ഇത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചുവെന്നും ട്രംപ് പറഞ്ഞു.
Also Read: സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ പല്ലി; 50 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
ഡക്കോട്ടയില്‍ നടന്ന ധനസമാഹരണ പരിപാടിക്കിടെയായിരുന്നു ലോക വ്യാപാര സംഘടനയ്ക്കെതിരെയുള്ള ട്രംപിന്റെ വിമർശനം. ചൈനയെ വലിയ സാമ്പത്തിക ശക്തിയാകാൻ അനുവദിച്ചത് വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ നയങ്ങളാണെന്നും ട്രംപ് പറഞ്ഞു.
Post Your Comments