Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

പ്രണയം വഴിമാറി ബിഗ് ബോസില്‍ കയ്യാങ്കളി: പരസ്പരം കുത്തിന് പിടിച്ച് ഹിമയും സാബുവും

സാബുവും ഹിമയും തമ്മില്‍ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് പരസ്പരം വെല്ലുവിളിയും പരിഹാസവും പതിവായിരുന്നു.

74ാം ദിവസത്തിലേക്ക് ബിഗ് ബോസ് കടക്കുമ്പോള്‍ ആദ്യമായി ബിഗ് ഹൗസില്‍ കയ്യാങ്കളി. നേരത്തെ പല തര്‍ക്കങ്ങളും മത്സരാര്‍ഥികള്‍ തമ്മില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമാണ് കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ കടക്കുന്നത്. നേരത്തെ സാബുവിനെ ഇഷ്ടമാണെന്ന് പറഞ്ഞ് തിരിച്ചുവന്ന ഹിമയായിരുന്നു ബിഗ് ഹൗസില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. നിസാര കാര്യങ്ങൾക്ക് ഇരുവരും പലപ്പോഴും കൊമ്പ് കോർത്തിട്ടുണ്ടെങ്കിലും ഇത്രയും ഗൗരവമായ സംഭവങ്ങൾ മുൻപ് ഉണ്ടായിട്ടില്ല. സാബുവും ഹിമയും തമ്മില്‍ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് പരസ്പരം വെല്ലുവിളിയും പരിഹാസവും പതിവായിരുന്നു.

നേരത്തെ ഒരു വലിയ വഴക്കിനൊടുവിൽ ഹിമ പ്രതിഷേധിച്ച് രാത്രി വൈകിയും മഴയില്‍ കുളിച്ചിരുന്നപ്പോള്‍ സാബു തന്നെ പ്രശ്നം പരിഹരിക്കുകയായിരുന്നു. ആർച്ചനയെയും മറ്റും പറഞ്ഞു വിട്ടു ഹിമയെ അന്ന് സമാധാനിപ്പിക്കാൻ സാബു ശ്രമിച്ചിരുന്നു. ഉച്ചയ്ക്ക് സാബുവും സുരേഷും മുട്ട പൊരിച്ച് കഴിക്കുന്നതിനിടെയായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കമായത്. പേളി ആണ് തുടക്കം കുറിച്ചത്. മുട്ട രാവിലെ സുരേഷ് കഴിച്ചതാണെന്നും ഇത് രണ്ടാമത്തേത് ആണ് എന്നും പേളി പറഞ്ഞത് കേട്ടാണ് ഹിമ പതിയെ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.

മുട്ട കഴിച്ചുകൊണ്ടിരുന്ന ഇരുവരെയും പേളിയും അര്‍ച്ചനയും തമാശയ്ക്കായി തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് മനസിലാക്കാതെ ഇടപെട്ട ഹിമ താനിനി തനിക്ക് തോന്നുന്നത് പോലെ മുട്ട കഴിക്കുമെന്ന് പറഞ്ഞു. തുടർന്ന് സാബുവിനെ പരിഹസിക്കുകയും ചെയ്തു. കാര്യം മനസിലാക്കാതെ സംസാരിക്കരുതെന്ന് ഹിമയോട് സുരേഷ് പറയുകയും ചെയ്തു. എന്നാല്‍ എന്നിട്ടും കാര്യം മനസിലാകാതിരുന്ന ഹിമ സാബുവിനെതിരെ വീണ്ടും എന്തൊക്കെയോ പറഞ്ഞു. തുടർന്ന് ആഹാരം കഴിച്ച ശേഷം സാബു ക്യാപ്റ്റനായ ശ്രീനിഷിനോട് ഇതേപ്പറ്റി പറഞ്ഞു.

തന്റെ റേഷൻ ആയ മുട്ട ആണ് താൻ കഴിച്ചതെന്നും സാബു വെളിപ്പെടുത്തി. തുടർന്ന് അവിടേക്കു വന്ന ഹിമയോട് നിന്‍റെ വീട്ടില്‍ നിന്നും കൊണ്ടു വരുന്നതല്ല ഞാന്‍ കഴിക്കുന്നതെന്ന് സാബു പറഞ്ഞതിന് ശേഷം ആഹാരത്തോട് ബഹുമാനം വേണമെന്നും അതു വേണമെങ്കില്‍ നല്ല തന്തയ്ക്കും തള്ളയ്ക്കും പിറക്കണമെന്നും അമ്മയോടും അച്ഛനോടും വരെ ശത്രുത കാണിക്കുന്ന ആളാണ് ഹിമയെന്നും സാബു പറഞ്ഞു. ഇതാണ് ഹിമയെ പ്രകോപിപ്പിച്ചത്. തുടർന്ന് ഹിമ സാബുവിനെതിരെ തിരിഞ്ഞു. ശ്രീനിഷ് പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും സ്‌മോക്കിങ് ഏരിയയിലും ഹിമ എത്തി പ്രശ്നമുണ്ടാക്കി.

എന്‍റെ അച്ഛനേയും അമ്മയേയും കുറിച്ച് പറഞ്ഞിട്ടും ആർക്കും പ്രശ്നമില്ലെന്ന് പറഞ്ഞായിരുന്നു ഹിമ ദേഷ്യപ്പെട്ടത്.പരസ്പരം പരിഹാസങ്ങളും വഴക്കും തുടര്‍ന്ന സാബുവും ഹിമയും വീട്ടിലെ മറ്റുള്ളവര്‍ പരിഹരിക്കാന്‍ ശ്രമിച്ചിട്ടും അതിന് വഴങ്ങിയില്ല. തുടർന്ന് വീണ്ടും അടുക്കളയിൽ വെച്ച് ഇരുവരും ഏറ്റുമുട്ടുകയായിരുന്നു. ഡൈനിങ് റൂമിലിരുന്ന തര്‍ക്കത്തിലേര്‍പ്പെടുന്നതിനിടെ ഹിമയെ പ്രകോപിപ്പിക്കാന്‍ സാബു പാത്രത്തില്‍ മുട്ടി ശബ്ദമുണ്ടാക്കി. ഇത് സഹികെട്ട ഹിമ പ്ലേറ്റ് തട്ടിമാറ്റിയതും സാബു പെട്ടെന്ന് ദേഷ്യപ്പെട്ട് ചാടി എഴുന്നേറ്റു. അടിക്കെടാ എന്ന് പറഞ്ഞ് ഹിമയും അലറി.

ഇരുവരും പരസ്പരം കഴുത്തിന് കയറിപ്പിടിച്ചതോടെ മറ്റുള്ളവര്‍ ചേര്‍ന്ന് ഇരവരെയും പിടിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്നും രണ്ടുപേരുടെയും വാദപ്രതിവാദങ്ങള്‍ തുടരുന്നുണ്ടായിരുന്നു. ഹിമയെയും സാബുവിനെയും രണ്ട് മുറിയിലാക്കിയ ശേഷമാണ് താല്‍ക്കാലിക ശമനമുണ്ടായത്.എന്നാല്‍ അവിടെ ഇരുന്നു കൊണ്ട് തന്നെ രണ്ടു പേരും പരസ്പരം വെല്ലുവിളിക്കുന്നുണ്ടായിരുന്നു. ഇന്നത്തെ എലിമിനേഷനിൽ ഹിമ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ന് മോഹൻലാൽ വരുമ്പോൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button