തിരുവനന്തപുരം: വൈദ്യുതി ഉത്പാദനത്തില്‍ കുറവ് വന്നതിനാല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കുമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി. പ്രളയം കാരണം ആറ് പവര്‍ഹൗസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടന്നെും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
350 മെഗാവാട്ടിന്റെ കുറവ് വൈദ്യുതി ഉത്പാദനത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കൂടാതെ കേന്ദ്ര പൂളില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിയിലും കുറവ് വന്നിട്ടുണ്ട്. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രളയത്തിനു ശേഷം കടുത്ത വരള്‍ച്ചയാണ് കേരളം നേരിടാന്‍ പോകുന്നത്. പ്രളയം നടന്ന് ഒരുമാസം തികയുന്നതിനു മുമ്പ് തന്നെ നദികളും ഡാമുകളും വറ്റിത്തുടങ്ങി.
ALSO READ:പ്രളയം അടങ്ങി; വരാനിരിക്കുന്നത് കൊടും വരള്‍ച്ച
Post Your Comments