ന്യൂ ജഴ്സി: ലോകപ്പിനു ശേഷം ഗംഭീര തുടക്കവുമായി ബ്രസീൽ. സൂപ്പർ താരം നെയ്മറും റോബർട്ടോ ഫിർമിനിയോയും ഗോളുകളുമായി തിളങ്ങിയപ്പോൾ സ്വന്തം മണ്ണിൽ അമേരിക്ക പടിക്കുപുറത്തായി. പതിനൊന്നാം മിനുട്ടിലാണ് റോബർട്ടോ ഫിർമിനോ ബ്രസീലിനെ മുന്നിലെത്തിച്ചത്. 44-ാം മിനുട്ടിൽ ഫിർമിനോയെ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി വലയിലെത്തിച്ച് നായകന്‍ നെയ്മർ ലീഡ് നില ഉയർത്തി.
Read also:മികച്ച സൗകര്യങ്ങൾ നൽകിയിട്ടും നോര്‍ക്കയിലേക്ക് അപേക്ഷകൾ എത്തുന്നില്ല
അടുത്ത പോരിന് ഇറങ്ങുന്നത് അർജന്‍റീനയുടെ ചുണക്കുട്ടികളാണ്. ഇന്ത്യൻ സമയം രാവിലെ 8.30ന് നടക്കുന്ന മത്സരത്തിൽ ഗ്വാട്ടിമാലയാണ് അർജന്‍റീനയുടെ എതിരാളികൾ. എന്നാൽ മെസിയടക്കം മുൻനിര താരങ്ങളൊന്നും കളത്തിൽ ഇറങ്ങുന്നില്ല.
https://www.youtube.com/watch?time_continue=13&v=tzHsZnYNVdc
Post Your Comments