Latest NewsIndia

മാപ്പ് പറയണമെന്നുള്ള ഉത്തരവ് ലംഘിച്ച് അർണാബ് ഗോസ്വാമി

ന്യൂ ഡല്‍ഹി: റിപ്പബ്ലിക് ടി വി ചാനൽ ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകനായ എ സിംഗിനെയും ഭാര്യ പ്രതിഷ്ഠ സിംഗിനെയും അവഹേളിച്ച സംഭവത്തില്‍ മാപ്പ് പറയണമെന്നുള്ള എന്‍ ബി എസ് എ (ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി)യുടെ ഉത്തരവ് റിപ്ലബിക്ക് ടിവി അവതാരകന്‍ അര്‍ണാബ് ഗോസ്വാമി ലംഘിച്ചു. ജിഗ്നേഷ് മേവാനി എം എല്‍ എയുടെ റാലിയുമായി ബന്ധപ്പെട്ടുള്ള ചർച്ചയിലായിരുന്നു സംഭവം.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിനാണ് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ചാനലിന് മാപ്പ് പറയാന്‍ നിര്‍ദേശം നല്‍കിയത്.സെപ്റ്റംബര്‍ 7ന് ഒമ്ബത് മണി ചര്‍ച്ചയ്ക്ക് മുമ്പായി സ്‌ക്രീനില്‍ വലിയ അക്ഷരങ്ങളില്‍ മാപ്പ് പ്രദര്‍ശിപ്പാക്കാനായിരുന്നു ഉത്തരവ്. എന്നാല്‍ മാപ്പ് പറയാതെ ചാനല്‍ ചര്‍ച്ചയിലേക്ക് കടക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button