PalakkadLatest NewsKeralaNattuvarthaNews

പറ്റുമെങ്കിൽ ചേട്ടന്മാരും ചേച്ചിമാരും അവരെ പോയി വിളിച്ചുകൊണ്ടു വാ, ഞാൻ ഇവിടെത്തന്നെയുണ്ട്: ശ്രീജിത്ത് പണിക്കർ

ജയശങ്കർ വക്കീലോ ഞാനോ ഉണ്ടെങ്കിൽ ചർച്ചയ്ക്ക് വരില്ലെന്ന് പറഞ്ഞ് മാളത്തിൽ ഇരിക്കുന്നവരെ വിളിച്ചാൽ വരുമോ?

പാലക്കാട്: ചെമ്പോല വിവാദത്തെക്കുറിച്ചുള്ള ചാനൽ ചർച്ചയിൽ ഒരേവാദമുള്ള നാലുപേരാണ് പങ്കെടുത്തതെന്ന ഇടതുപക്ഷ അനുഭാവികളുടെ ആരോപണത്തിനെതിരെ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. മുൻപ് ചർച്ചയിൽ വന്ന പലരും ഇനി ആ സാഹസത്തിനു മുതിർന്നേക്കില്ലെന്നും പുതുതായി ക്ഷണിച്ചവർ ചർച്ചയ്ക്ക് വരില്ലെന്ന് അറിയിച്ചതായും ചർച്ചയ്ക്കിടെ പരാമർശം ഉണ്ടായിരുന്നുവെന്ന് ശ്രീജിത്ത് പറയുന്നു.

ചെമ്പോല വ്യാജമെന്ന് ഏകദേശം വ്യക്തമായെന്ന് പിണറായി വിജയൻ തന്നെ നിയമസഭയെ അറിയിച്ച സ്ഥിതിക്ക് അദ്ദേഹത്തിന് എതിരായ വാദവുമായി ഇടതർ ചർച്ചയ്ക്ക് വരുമോ എന്നും ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. സിപിഎമ്മിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി തന്നെ ചർച്ചയിൽ വന്നിരുന്നെങ്കിലും എല്ലാവർക്കും ഒരേവാദം തന്നെയാകും ഉണ്ടാവുകഎന്നും ശ്രീജിത്ത് പറഞ്ഞു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

സവര്‍കര്‍ മഹാനായ സ്വാതന്ത്ര്യ സമരസേനാനി, അദ്ദേഹത്തെ അവഗണിക്കുന്നതും അധിക്ഷേപിക്കുന്നതും തെറ്റ്: രാജ്​നാഥ്​ സിങ്​

ചെമ്പോലയെ കുറിച്ചുള്ള ഇന്നലത്തെ ഏഷ്യാനെറ്റ് ന്യൂസ് ചർച്ച കണ്ടതോടെ ചില ഇടതർ രംഗത്തെത്തിയിട്ടുണ്ട്. ഒരേവാദമുള്ള നാലുപേരാണത്രേ ചർച്ചയിൽ പങ്കെടുത്തത്—വിനു വി ജോൺ, ജയശങ്കർ വക്കീൽ, രാഹുൽ ഈശ്വർ, ഞാൻ. അടിപൊളി. അപ്പോൾ മോൻസന്റെ ചെമ്പോലയിൽ പറഞ്ഞതും ചില മാധ്യമങ്ങൾ വ്യാഖ്യാനിച്ചതും ഒന്നുതന്നെയെന്ന് പറയാനും ആളുവേണം എന്നാണോ? നന്നായി. അതിനു മോൻസൺ ജയിലിൽ അല്ലേ? ഈ വാദം പറയാൻ മുൻപ് ചർച്ചയിൽ വന്ന പലരും ഇനി ആ സാഹസത്തിനു മുതിർന്നേക്കില്ലെന്ന് ആ ചർച്ചകൾ കണ്ടവർക്ക് അറിയാം. തന്നെയല്ല, പുതുതായി ഏഷ്യാനെറ്റ് ക്ഷണിച്ചവർ ചർച്ചയ്ക്ക് വരില്ലെന്ന് അറിയിച്ചതായും ചർച്ചയ്ക്കിടെ പരാമർശം ഉണ്ടായിരുന്നു.

അതോ ഇടതരെ വിളിച്ചില്ലെന്നാണോ? ചെമ്പോല വ്യാജമെന്ന് ഏകദേശം വ്യക്തമായെന്ന് പിണറായി വിജയൻ തന്നെ നിയമസഭയെ അറിയിച്ച സ്ഥിതിക്ക് അദ്ദേഹത്തിന് എതിരായ വാദവുമായി ഇടതർ ചർച്ചയ്ക്ക് വരുമെന്നാണോ? ചുരുക്കിപ്പറഞ്ഞാൽ ചർച്ചയിൽ ഉണ്ടായിരുന്ന നാലുപേരുടെ അഭിപ്രായം തന്നെയല്ലേ അഞ്ചാമനായി വരുന്ന ഇടതനും ഉണ്ടാവുക? അപ്പോൾ നിങ്ങളുടെ നേതാവിനെ കൂടി ചേർത്ത് നിങ്ങൾ പറയുമായിരുന്നോ അഞ്ചുപേർക്കും ഒരേ നിലപാട് എന്ന്?

ശുചിമുറിയെന്ന് കരുതി യാത്രക്കിടയില്‍ ട്രെയിനി‍ന്‍റെ വാതില്‍ തുറന്ന പത്തുവയസ്സുകാരന്‍ പുറത്തേക്ക്​ വീണ്​ മരിച്ചു

ചെമ്പോല വ്യാജമെന്ന് ഞാൻ പറഞ്ഞിട്ടില്ല. അതിന്റെ ആധികാരികത, സന്ദേശം, പ്രതലത്തിന്റെ പഴക്കം, ക്രോസ് റഫറൻസ്, സഞ്ചാരപഥം എന്നിവ നിര്ണയിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ അത് വ്യാജമെന്ന് ഏകദേശം വ്യക്തമായെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. സിപിഎമ്മിനെ പ്രതിനിധീകരിച്ച് അദ്ദേഹം തന്നെ ചർച്ചയിൽ വന്നിരുന്നെങ്കിലും എല്ലാവർക്കും ഒരേവാദം തന്നെയാകും ഉണ്ടാവുക!
ഇനി അതും പോട്ടെ. ജയശങ്കർ വക്കീലോ ഞാനോ ഉണ്ടെങ്കിൽ ചർച്ചയ്ക്ക് വരില്ലെന്ന് പറഞ്ഞ് മാളത്തിൽ ഇരിക്കുന്നവരെ വിളിച്ചാൽ വരുമോ? പറ്റുമെങ്കിൽ ചേട്ടന്മാരും ചേച്ചിമാരും അവരെ പോയി വിളിച്ചുകൊണ്ടു വാ. ഞാൻ ഇവിടെത്തന്നെയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button