Latest NewsHealth & Fitness

മൊബൈല്‍ തലയ്ക്ക് സമീപം വെച്ചുറങ്ങുറങ്ങുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക

ഇതില്‍ നിന്നെല്ലാം മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്

മൊബൈല്‍ ഇന്ന് ഒന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള ഉപാധിയായപ്പോള്‍ ഏവര്‍ക്കും അവരുടെ നിത്യജീവിതത്തില്‍ സമ്മതാര്‍ഹമായ ഒരു ഉപകരണമായി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ മൊബൈല്‍ എന്ന ഉറ്റ ചങ്ങാതി കിടപ്പറയില്‍ വരെ കയറിക്കൂടി.

ചിലര്‍ക്ക് മൊബൈല്‍ എന്നും അതിരാവിലെ വിളിച്ചുണര്‍ത്തുന്ന ഒരു അലാറമാണ്. കുറച്ച് പേര്‍ക്ക് അവരുടെ ജോലിയുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ കിടക്കയില്‍ തളര്‍ന്ന് നിദ്രയെ പുല്‍കുന്ന സമയത്ത് മനസിന് കുളിര്‍മ്മ പകരുന്ന നല്ല പാട്ടുകള്‍ ആസ്വദിക്കാനുള്ള പ്രിയകരമായ ഒരു ഉപകരണമാണ് മൊബൈലുകള്‍. അതുമാത്രമല്ല ഇന്ന് സോഷ്യല്‍ മീഡിയാ സൈറ്റുകള്‍ മനുഷ്യരില്‍ ഉണ്ടാക്കിയിരിക്കുന്ന സ്വാധീനം വളരെയേറെയാണ്. അതുകൊണ്ട് തന്നെ ഇന്ന് മിക്കവര്‍ക്കും രാത്രിയില്‍ കൃത്യമായ ഉറക്കം ലഭിക്കുന്നില്ലായെന്നതാണ് സത്യം. പ്രത്യേകിച്ച് ഇന്നത്തെ യുവാക്കാള്‍ രാത്രിയില്‍ ഉറക്കമിളക്കുന്നതില്‍ മുന്‍പന്തിയിലാണ്. ഇതിനെല്ലാം പിന്നില്‍ വേറെ ആരും അല്ല മൊബൈല്‍ എന്ന നവീന സാങ്കേതിക വിപ്ലവമാണ്.

Also Read: ബിഎസ്എന്‍എല്‍ വരിക്കാർക്ക് സന്തോഷിക്കാം : ഡാറ്റാ പ്ലാനുകള്‍ പരിഷ്‌കരിച്ചു

ഇതില്‍ നിന്നെല്ലാം മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കാരണം ഇപ്രകാരമുള്ള ശീലങ്ങള്‍ നമ്മളെ മാനസികമായും ശരീരികമായും തളര്‍ത്തുമെന്ന് സുവ്യക്തമാണ്. അതിനാല്‍ ഉറങ്ങാന്‍ നമ്മള്‍ കണ്ടെത്തിയിരിക്കുന്ന സമയം ഉറങ്ങുക തന്നെ വേണം. പ്രത്യേകിച്ച് മൊബൈല്‍ തലയ്ക്ക് അടിയിൽ വെച്ച് ഉറങ്ങുന്ന ശീലത്തില്‍ നിന്ന് തീര്‍ച്ചായും പിന്‍മാറേണ്ടിയിരിക്കുന്നു.

താഴെക്കുള്ള കാര്യങ്ങള്‍ വിശദമാക്കുന്നത് മൊബൈല്‍ തലക്കീഴില്‍ വെച്ച് ഉറങ്ങുന്ന ശീലത്തില്‍ നിന്ന് നമ്മള്‍ പുറകോട്ട് പോകേണ്ടിയിരിക്കുന്നു എന്ന് അടിവരയിട്ട് പ്രസ്താവിക്കുന്ന കാര്യങ്ങളാണ്……..

മാരകമായ ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങളാണ് മൊബൈല്‍ ഫോണ്‍ തലകീഴില്‍ വെച്ചുള്ള ഈ ഉറക്കം നിങ്ങള്‍ക്ക് സമ്മാനിക്കുന്നത് എന്നറിയുക. മൊബൈല്‍ ഫോണില്‍ നിന്നും പുറംതള്ളുന്ന ഇലക്ട്രോ മാഗ്‌നെറ്റിക് സിഗ്‌നലുകള്‍ തന്നെയാണ് ഇതിനു പിന്നില്‍. എക്‌സ് റെയില്‍ നിന്നും, മൈക്രോവേവില്‍ നിന്നുമെല്ലാം പുറംതള്ളുന്നത് ഇതേ സിഗ്‌നലുകള്‍ ആണ്. ഇവ സ്ഥിരമായി ഏല്‍ക്കുന്നത് ശരീരത്തില്‍ ട്യൂമര്‍ വളര്‍ച്ചയ്ക്ക് കാരണമായേക്കാം എന്നാണു വിദഗ്ധര്‍ പറയുന്നത്. തലച്ചോറിലെ ട്യൂമര്‍, ഉമിനീര്‍ ഗ്രന്ഥിയിലെ ക്യാന്‍സര്‍ എന്നിവയ്ക്കാണ് ഇത് കൂടുതലും കാരണമാകുന്നത്.

2011 ല്‍ തന്നെ ലോകാരോഗ്യസംഘടന മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ചു ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് കൊണ്ട് തന്നെയാണ് കൊച്ചുകുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കരുത് എന്ന് ഡോക്ടര്‍മ്മാര്‍ നിര്‍ബന്ധമായും പറയുന്നതും. മുതിര്‍ന്ന ആളുകളെ അപേക്ഷിച്ചു കൊച്ചു കുട്ടികളുടെ തലയോട്ടിക്ക് കട്ടി തീരെ കുറവായിരിക്കും. ഇത് റേഡിയേഷന്‍ കൂടുതല്‍ മാരകമായി ഇവരെ ബാധിക്കാന്‍ കാരണമാകും. മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ ഇയര്‍ ഫോണ്‍, സ്പീക്കര്‍ എന്നിവ കൂടുതലായി ഉപയോഗിക്കാന്‍ പറയുന്നതും ഈ റേഡിയേഷനില്‍ നിന്നും ഒരു പരിധി വരെ രക്ഷനേടാനാണ്.

അടുത്തിടെ മൊബൈല്‍ തലക്കീഴില്‍ വെച്ചുറങ്ങിയ ഒരാള്‍ മൊബൈല്‍ പൊട്ടിത്തെറിച്ചു മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഫോണ്‍ തലകീഴില്‍ വെച്ചു കൊണ്ട് രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്യുകയും, ചാര്‍ജ് തീരും വരെ മൊബൈല്‍ ഉപയോഗിക്കുകയുമൊക്കെ ചെയ്യുന്നത് ദോഷകരമാണ്. ഫോണ്‍ സിഗ്‌നല്‍ തകരാകുകള്‍ ഉള്ളപ്പോള്‍ ഉപയോഗിക്കുന്നതും അങ്ങേയറ്റം അപകടകരമാണ്. ഈ സമയത്ത് പുറപ്പെടുവിക്കുന്ന അമിതമായ റേഡിയേഷനുകള്‍ നമ്മുടെ ശരീരത്തിലേക്കും തലച്ചോറിലേക്കും അതിവേഗം എത്തപ്പെടും എന്നോര്‍ക്കുക.

*അലാറം മുതലായവ സെറ്റ് ചെയ്തിട്ട് മൊബൈല്‍ തലയുടെ ഭാഗത്ത് നിന്ന് മാറ്റി അടുത്തുള്ള മേശപ്പുറത്തോ വല്ലതും വെയ്ക്കുക. അല്ലെങ്കില്‍ ഇതിനായി ഒരു സ്റ്റാന്‍ഡ് വിപണിയില്‍ നിന്ന് ധാരാളം വാങ്ങുവാന്‍ ലഭിക്കും അത് വാങ്ങി ഫിറ്റ് ചെയ്യുക.

സ്വന്തമായും വേണമെങ്കില്‍ മൊബൈല്‍ സ്റ്റാന്‍ഡ് ഉണ്ടാക്കിയെടുക്കാം. 1 ലിറ്ററിന്റെ പ്ലാസ്റ്റിക്ക് കുപ്പി നടുവെ മുറിച്ചെടുത്ത് അത് ഭിത്തിയില്‍ ആണിയിടിച്ച് വെച്ചാല്‍ മൊബൈല്‍ വെക്കാനുള്ള സ്റ്റാന്‍ഡ് റെഡി. ഇങ്ങനെയുളള സുരക്ഷിതമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. ടൈംപീസ് വാങ്ങി അതില്‍ അലറാം സെറ്റ് ചെയ്യുന്നതാണ് അഭികാമ്യം.

*ഉറങ്ങുന്നതിന് 2 മണിക്കൂര്‍ മുന്‍പ് മൊബൈലുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുക. നിങ്ങല്‍ ഉറങ്ങേണ്ട 8 മണിക്കൂര്‍ അത് മൊബൈലിന്റെ സാന്നിധ്യമില്ലാതെ സുഗമമായി ഉറങ്ങണം. ഉറക്കത്തോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കരുത്. പൂര്‍ണ്ണമായും മൊബൈലിനോട് കിടപ്പറയില്‍ ഗുഡ്‌ബൈ പറയണം.

*പാട്ടും സിനിമയും നിങ്ങളുടെ മറ്റ് ഏത് പ്രവര്‍ത്തികളാണെങ്കിലും അത് ചെയ്യേണ്ടത് രാത്രിയില്‍ ഉറങ്ങാന്‍ പോകുമ്പോള്‍ അല്ല. അതിരാവിലെ എഴുന്നേല്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതിനെല്ലാം സമയം ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button