Latest NewsTechnology

ബിഎസ്എന്‍എല്‍ വരിക്കാർക്ക് സന്തോഷിക്കാം : ഡാറ്റാ പ്ലാനുകള്‍ പരിഷ്‌കരിച്ചു

വരിക്കാർക്ക് സന്തോഷിക്കാം നൂറ് രൂപയ്ക്ക് താഴെയുള്ള ഏഴ് ഡേറ്റാ പ്ലാനുകള്‍ ബിഎസ്എന്‍എല്‍ പുതുക്കി അവതരിപ്പിച്ചു. 500 എംബി ഡാറ്റ ലഭിച്ചിരുന്ന 14 രൂപയുടെ റീചാര്‍ജില്‍ ഇനി ഒരു ജിബി ഡാറ്റയായിരിക്കും ഒരു ദിവസത്തെ വാലിഡിറ്റിയോട് കൂടി ലഭിക്കുക. 40 രൂപയ്ക്ക് ഒരു ജിബി ഡേറ്റ അഞ്ച് ദിവസത്തേക്ക് ലഭിക്കുമ്പോൾ 57 രൂപയുടെ പ്ലാനില്‍ ഒരു ജിബി ഡേറ്റ 21 ദിവസത്തേക്ക് ലഭിക്കും.

Also read : ജിയോഫോൺ 2: നാലാം ഫ്ലാഷ്സെയ്‌ലിന്റെ ദിവസം പ്രഖ്യാപിച്ചു

രണ്ട് ജിബി ഡേറ്റയാണ് 68 രൂപയുടെ പ്ലാനിൽ ഇനി ലഭ്യമാക്കുക. അഞ്ച് ദിവസമാണ് വാലിഡിറ്റി. 78,82 രൂപയ്ക്ക് നാല് ജിബി ഡേറ്റ മൂന്ന് ദിവസത്തെ വാലിഡിറ്റിയിലും, 85 രൂപയ്ക്ക് അഞ്ച് ജിബി ഡേറ്റ ഏഴ് ദിവസത്തേക്കും ലഭിക്കുന്നു. അതേസമയം 155 രൂപയുടെ ഡേറ്റാ പ്ലാന്‍ ബിഎസ്എന്‍എല്‍ സ്ഥിരപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button