വിജയനഗരം: വാഹനങ്ങള്‍ കടന്നുചെല്ലാന്‍ സാധിക്കാത്തതിനാല്‍ മുളവടിയില്‍ തുണികെട്ടി അതില്‍ ഇരുത്തിക്കൊണ്ടുപോയ ആദിവാസി യുവതി വഴിമദ്ധ്യേ പ്രസവിച്ചു. വിജയനഗരത്തിലെ വലസചിന്തലയിലെ മുത്തിയമ്മയെന്ന യുവതിയാണ് വഴിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.
ആശുപത്രിയിലേക്ക് ഏഴ് കിലോമീറ്റര്‍ ദൂരമുണ്ട്. എന്നാല്‍ നാല് കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോഴേക്കും മുത്തിയമ്മ പ്രസവിക്കുകയായിരുന്നു. തുടർന്ന് ഇവർ വീട്ടിലേക്ക് തന്നെ മടങ്ങി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments