ബാംഗ്ലൂര്‍ : കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ആളെന്ന് ആരോപിച്ച് മാനസിക വിഭ്രാന്തിയുള്ള 25 വയസുകാരനായ ഒറീസ സ്വദേശിയെ ഒരു കൂട്ടം യുവാക്കള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു . തെക്കന്‍ ബംഗ്ലൂരിലെ വൈറ്റ്ഫീല്‍ഡിലാണ് സംഭവം. വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പടലമ്മ സ്വദേശിയായ രാജേഷ് (30) ആണ് പിടിയിലായത്. മറ്റുളള പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പീഡനത്തിന് ഇരയായ വ്യക്തിയെ കുറിച്ച് ഇതുവരെ വിവരങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല എന്നും പീഡനത്തിനിരയായ ഒറിസാ സ്വദേശിയായ യുവാവ് ബെഗാര്‍സ് കോളനിയില്‍ ചികില്‍സയിലാണെന്നും പോലീസ് അറിയിച്ചു.
Also read : എയര്‍പോര്‍ട്ട് ജീവനക്കാരന്‍ യാത്രക്കാരന്റെ ബാഗില്‍ നിന്നും പണം മോഷ്ടിച്ചു
പടലമ്മ എന്ന തെരുവില്‍ നടക്കുകയായിരുന്ന ഇയാളുടെ അടുത്തു കുറേ യുവാക്കാള്‍ ചുറ്റും കൂടുകയും ചോദ്യം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. വാട്ട്‌സാപ്പില്‍ കണ്ട തെറ്റായ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഒറീസ സ്വദേശിയാണ് കുട്ടികളെ തട്ടിപ്പോകുന്നതിന് പിന്നില്‍ എന്ന് സംശയിച്ചാണ് യുവാക്കാള്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തത്. എന്നാല്‍ മാനസിക വൈകല്യമുള്ള ഇയാള്‍ ചോദ്യങ്ങള്‍ക്കൊന്നും പ്രതികരിച്ചില്ല. അതുമാത്രമല്ല പ്രദേശിക ഭാഷയും വശമില്ലായിരുന്നു. പെട്ടെന്നൊരാള്‍ മുന്നോട്ട് വരികയും ഇവന്‍ തന്നെയാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവന്‍ എന്ന് വിളിച്ച് പറഞ്ഞു. ഇത് കേട്ടതും ചുറ്റും കൂടി നിന്ന യുവാക്കള്‍ ഇയാളെ തൊട്ടടുത്തുള്ള മരത്തില്‍ വലിച്ച് കെട്ടുകയും ഗുരുതരമായി തല്ലിച്ചതച്ചായും കഡുകോഡി പോലീസ് പറഞ്ഞു.
യുവാവിന്റെ തലയില്‍ മാരകമായി തല്ലുന്നതും ഒരാള്‍ നിന്റെ തിരിച്ചറിയല്‍ കാര്‍ഡ് എന്തേ എന്ന് ഹിന്ദിയില്‍ ചോദിക്കുന്നതും മറ്റൊരാള്‍ മാനസിക അസ്വസ്ഥതയുളള അവനെ നോക്കി ഉറക്കെ ചിരിക്കുന്നതായും വീഡിയോ ദൃശ്യങ്ങളില്‍ ഉണ്ടെന്നു ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്ന് വാട്ട്‌സാപ്പിലെ കുപ്രചരണം മൂലം തെക്കന്‍ കര്‍ണ്ണാടയിലെ ബിഡാറിലുളള 32 വയസുള്ള സോഫ്റ്റ് വെയര്‍ എഞ്ചീനിയറും ദാരുണമായി കൊലചെയ്യപ്പെട്ടിരുന്നു.
Post Your Comments