മുംബൈ: ആഡംബരവീടുകൾ, ഹോട്ടലുകൾ, വിമാനത്താവളങ്ങൾ എന്നിവ ലക്ഷ്യമിട്ട് 100 ഇഞ്ച് വലിപ്പമുള്ള ടിവി അവതരിപ്പിച്ച് വിയു. കൂടുതൽ ദൃശ്യമികവേകുന്ന പാനൽ ടെക്നോളജി, 2000 വാട്ട് സൗണ്ട് എന്നിവ മികച്ച ദൃശ്യ-ശ്രാവ്യ അനുഭവം നൽകുമെന്നും 2000 വാട്ട് ശബ്ദമായതിനാൽ ചെറിയ ശബ്ദംപോലും തിരിച്ചറിയാവുന്ന വിധത്തിലാണ് ടിവിയുടെ നിർമാണമെന്നും കമ്പനി അവകാശപ്പെടുന്നു. 20 ലക്ഷം രൂപയാണ് വിപണിയിൽ ടിവിയുടെ വില.
ഇന്ത്യയിൽ 4കെ ടെലിവിഷൻ വില്പനയിൽ 10 ലക്ഷം എന്ന നേട്ടം വിയു സ്വന്തമാക്കി. മൂന്നു വർഷം മുന്പ് 95 കോടി രൂപയുടെ കമ്പനി ഇപ്പോൾ 750 കോടി രൂപ വിറ്റുവരവുള്ള കമ്പനിയായി മാറിയിട്ടുണ്ട്. ഈ വർഷം 1,200 കോടിയുടെ വരുമാനമാണ് വിയുവിന്റെ ലക്ഷ്യം.
Also read : ലോകത്തിലെ ആദ്യ 8K QLED ടിവിയുമായി സാംസങ്
Post Your Comments