KeralaLatest News

പന്ന്യന്‍ രവീന്ദ്രന്റെ ആരോപണങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കി തച്ചങ്കരി

തിരുവനന്തപുരം: സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ ആരോപണങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കി കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരി. താന്‍ വന്നതിനു ശേഷം ബസുകള്‍ വാടകയ്ക്ക് എടുത്തിട്ടില്ലെന്നും പിന്നെങ്ങനെ കമ്മിഷന്‍ വാങ്ങുമെന്നും പന്ന്യന്‍ രവീന്ദ്രന് അയച്ച കത്തില്‍ തച്ചങ്കരി ചോദിച്ചു. തന്റെ എല്ലാ തീരുമാനങ്ങളും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന് അനുസരിച്ചാണ്.

read also : ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും യൂണിയൻകാർ മാസവരി ഈടാക്കുന്ന പതിവ് അവസാനിപ്പിച്ച് ടോമിന്‍ തച്ചങ്കരി

തച്ചങ്കരി ബസുകള്‍ വാടകയ്ക്ക് എടുത്ത് സര്‍വീസ് നടത്തുന്നത് കമ്മിഷന്‍ വാങ്ങാനാണെന്ന് കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകളുടെ അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്യുമ്പോള്‍ പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചിരുന്നു.

എല്‍ഡിഎഫ് നിയമിച്ച ഉദ്യോഗസ്ഥനായ താന്‍ സര്‍ക്കാര്‍ നയമല്ല നടപ്പിലാക്കുന്നതെങ്കില്‍ അതു ചൂണ്ടിക്കാണിക്കേണ്ടത് പൊതുയോഗത്തിലല്ലെന്നും സര്‍ക്കാര്‍ സംവിധാനത്തിലാണെന്നും ടോമിന്‍ ജെ. തച്ചങ്കരി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button