രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ തങ്ങളുടെ കോംപാക്‌ട് സെഡാൻ ടിഗോറിനെ തിരിച്ച് വിളിച്ചു. 2017 മാര്‍ച്ച് ആറിനും ഡിസംബര്‍ ഒന്നിനുമിടയിൽ നിർമിച്ച ഡീസല്‍ എന്‍ജിൻ മോഡലില്‍ മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട നിര്‍മാണ തകരാര്‍ എന്നാണ് റിപ്പോർട്ട്.
MAT629401GKP52721 മുതല്‍ MAT629401HKN89616 ഷാസി നമ്പറുള്ള ടിഗോർ കാറുകളുടെ ഉടമസ്ഥരെ പരിശോധന ആവശ്യമുള്ളപക്ഷം ടാറ്റ ഡീലര്‍മാര്‍ നേരിട്ടു വിവരമറിയിക്കും. 1800 209 7979 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ ടാറ്റ വര്‍ക്ക്ഷോപ്പുകളുമായി ബന്ധപ്പെടാവുന്നതാണ്. കൂടാതെ ടിഗോറിന്റെ തകരാര്‍ ഗൗരവമുള്ളതല്ല. പ്രശ്നം പരിഹരിക്കുംവരെ കാര്‍ ഓടിക്കുന്നതിന് പ്രശ്നമൊന്നുമില്ലെന്നും കാറിന്റെ സുരക്ഷയിലും പ്രശ്നങ്ങളൊന്നുമില്ലെന്നും ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി.
Also read : ഹ്യുണ്ടായി കാർ വാങ്ങാൻ ഒരുങ്ങുന്നവർക്ക് ഒരു സന്തോഷവാർത്ത
Post Your Comments