ഇടുക്കി : ചന്ദനമരം മോഷ്ടിക്കാൻ എത്തിയവർ ഗര്‍ഭിണിയെ ആക്രമിച്ചെന്ന് പരാതി. മറയൂർ ആനക്കപ്പെട്ടിയിൽ താമസിക്കുന്ന സ്നേഹ ജ്യോതി (28) യെയാണ് സമീപവാസികൾ മർദ്ദിച്ചത്. ബുനാഴ്ച വൈകിട്ട് 7 മണിക്കായിരുന്നു സംഭവം.
ഭർത്താവ് ജീപ്പ് ഡ്രൈവറാണോ എന്ന് ചോദിച്ചാണ് രണ്ടുപേർ വീട്ടിലേക്ക് വന്നിരുന്നു . ഇവരെ കണ്ടതോടെ വളർത്തുനായ കുരച്ചുകൊണ്ട് അടുത്തെത്തി. എന്നാൽ ആക്രമികൾ നായയെ വടികൊണ്ട് അടിച്ചു. ഇത് തടയാൻ എത്തിയ ജ്യോതിയെയും അക്രമികൾ മർദ്ദിക്കുകയുണ്ടായി. ജ്യോതിയുടെ തലയ്ക്കായിരുന്നു പരിക്കേറ്റത്.
Read also:പമ്പയില്‍ നവീകരണം തുടങ്ങി: പൂര്‍ത്തീകരണം 60 ദിവസത്തിനുള്ളില്‍
വിവരമറിഞ്ഞു ബന്ധുക്കളാണ് ജ്യോതിയെ ആശുപത്രിയിൽ എത്തിച്ചത്. ജ്യോതിയുടെ ഭർത്താവ് മുത്തുരാജ് ലോറി ഡ്രൈവറാണ്. മുത്തുരാജ് തമിഴ്നാട്ടിലേക്ക് ഓട്ടം പോയ സമയത്തയായിരുന്നു സംഭവം നടന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈകുന്നേരങ്ങളിൽ വീടിന്റെ സമീപത്ത് ചിലർ കറങ്ങി നടന്നിരുന്നു. ഇവര്‍ പറമ്പിലെ ചന്ദനമരം വെട്ടിക്കടത്താന്‍ എത്തിയവരാണ് ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.
Post Your Comments