കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകി കൂടുതൽ കന്യാസ്ത്രീകൾ രംഗത്ത്. രണ്ട് കന്യാസ്ത്രീകൾ തിരുവസ്ത്രം ഉപേക്ഷിക്കാൻ കാരണമായതും ജലന്ധര്‍ ബിഷപ്പാണെന്നാണ് കന്യാസ്ത്രീകളുടെ മൊഴി. കന്യാസ്ത്രീകളോടുള്ള ബിഷപ്പിന്റെ മോശം പെരുമാറ്റത്തെ തുടർന്നായിരുന്നു അവർ തിരുവസ്ത്രം ഉപേക്ഷിച്ചത്. സംഭവത്തിൽ ഭഗൽപൂർ ബിഷപ്പിന്റെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും.
ALSO READ: ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീ കോടതിയിലേക്ക്
അതേസമയം ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കേസിൽ നിരവധി വഴിത്തിരിവുകൾ ഉണ്ടായിട്ടും കന്യാസ്ത്രീ തന്റെ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതിനിടെ കന്യാസ്ത്രീയെ പണവും പദവിയും നൽകി സ്വാധീനിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. വെള്ളിയാഴ്ച അഞ്ചുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെ പലതവണ പൊട്ടിക്കരഞ്ഞ കന്യാസ്ത്രീ, തനിക്ക് നേരിട്ട ലൈംഗിക പീഡനം തുറന്നു പറഞ്ഞു. കോടതിയില്‍ നല്കിയ രഹസ്യമൊഴി തന്നെ അന്വേഷണ സംഘത്തിനു മുന്നില്‍ രണ്ടാം തവണയും കന്യാസ്ത്രീ തുറന്നു പറഞ്ഞതോടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ വേറെ വഴിയില്ല എന്ന അവസ്ഥയിലാണ് അന്വേഷണസംഘവും. എന്നാൽ അറസ്റ്റ് വൈകുന്നതും വിമർശനങ്ങൾക്ക് വഴിവെക്കുന്നുണ്ട്.
Post Your Comments