തിരുവനന്തപുരം: കേന്ദ്ര ജലകമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിലപാട് ശരി വെയ്ക്കുന്നതെന്ന് ജല വകുപ്പ് മന്ത്രി മാത്യു ടി തോമസ്. കനത്ത മഴയാണ് കേരളത്തിലെ പ്രളയത്തിനു കാരണമെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. പ്രളയം മനുഷ്യ സൃഷ്ടിയെന്ന് പറയുന്നത് ദുരുദ്വേശത്തോടെയെന്നും ജലക്കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രതിപക്ഷത്തിനുള്ള മറുപടിയാണെന്നും മന്ത്രി പറഞ്ഞു.
അണക്കെട്ടു തുറന്നതാണ് പ്രളയത്തിനു കാരണമെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. കൂടാതെ പ്രളയം മനുഷ്യ സൃഷ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. അതിനെയെല്ലാം തള്ളിക്കൊണ്ടാണ് കമ്മീഷന്റെ ഇപ്പോഴത്തെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
Post Your Comments