Latest NewsKerala

പ്രളയക്കെടുതി; മലപ്പുറത്തെ ടൂറിസം മേഖലയ്ക്ക് കനത്ത നാശനഷ്ടം

പാര്‍ക്കുകളില്‍മാത്രം 80 ലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടായി

മലപ്പുറം: സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയിൽ മലപ്പുറത്തെ ടൂറിസം മേഖലയ്ക്ക് കനത്ത നാശനഷ്ടമുണ്ടായി. റോഡുകള്‍ ഗതാഗത യോഗ്യമല്ലാതായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള പാര്‍ക്കുകളില്‍മാത്രം 80 ലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടായി. പാര്‍ക്കുകളിലെ വിനോദ സംവിധാനങ്ങളും ഉപകരണങ്ങളും തകര്‍ന്നു.

പൊന്നാനി, കൊണ്ടോട്ടി, അരീക്കോട്, എടവണ്ണ, മിനി പമ്ബ, കരുവാരക്കുണ്ട്, കേരളാംകുണ്ട്, ചെട്ടിയാമ്ബാറ, തേന്‍പാറ, കരുവാരക്കുണ്ട്, ചേറുമ്ബ് ഇക്കോ വില്ലേജ്, കേരളാംകുണ്ട് വെള്ളച്ചാട്ടം, കുറ്റിപ്പുറം നിളയോരം പാര്‍ക്ക്, തിരുന്നാവായ, ഐലക്കാട്, ആലാം ഐലന്റ്, ഒട്ടുമ്ബ്രം, കാപ്പില്‍ കാരാട്, നിലമ്ബൂര്‍ ടൗണ്‍, മഞ്ചേരി, മലപ്പുറം ടൗണ്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം വിനോദ സഞ്ചാരമേഖലയില്‍ കനത്ത നാശമുണ്ടാക്കിയത്.

ALSO READ: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് ബംഗാളിൽ നിന്നും സഹായം

മണലിയാംകുണ്ടിലെ ഉരുള്‍പ്പൊട്ടൽ കേരളാംകുണ്ട് വെള്ളച്ചാട്ടം പാര്‍ക്കിനെ ബാധിച്ചു. പ്രളയത്തിന് ശേഷം ഇതുവരെയും പാര്‍ക്ക് തുറന്നുകൊടുക്കാനായിട്ടില്ല. പാര്‍ക്കിന്റെ കവാടവും കെട്ടിടവും തകര്‍ന്നു. മണ്ണിടിച്ചിലില്‍ വ്യൂ പോയിന്റും തകര്‍ന്ന അവസ്ഥയിലാണ്. ചേറുമ്പ് ഇക്കോ വില്ലേജില്‍ തൂക്കുപാലവും കുട്ടികളുടെ കളിക്കോപ്പുകളും നശിച്ചു. ബോട്ടുകള്‍ ഒലിച്ചുപോയി. വണ്ടൂര്‍ ടൗണ്‍സ്‌ക്വയര്‍ പാര്‍ക്കില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്ന് അപകടാവസ്ഥയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button