Latest NewsIndia

എത്രതവണ രാഹുല്‍ പ്രചാരണത്തിന് എത്തുന്നുവോ അത്രയും കൂടുതല്‍ സീറ്റ് തങ്ങള്‍ക്ക് ലഭിക്കും : കെ സി ആർ

പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ പോയി കെട്ടിപ്പിടിച്ചതും അതിന് ശേഷം കണ്ണിറുക്കിയതും രാജ്യം മുഴുവന്‍ കണ്ടതാണ്.

ഹെെദരാബാദ്: തെലങ്കാന നിയമസഭ പിരിച്ച് വിട്ടതിന് ശേഷം കോണ്‍ഗ്രസിനെയും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ച് കാവല്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. രാജ്യത്തെ ഏറ്റവും വലിയ കോമാളി എന്നാണ് റാവു രാഹുല്‍ ഗാന്ധിയെ വിശേഷിപ്പിച്ചത്. എത്രതവണ രാഹുല്‍ തെലങ്കാനയില്‍ പ്രചാരണത്തിന് എത്തുന്നുവോ അത്രയും കൂടുതല്‍ സീറ്റ് തങ്ങള്‍ക്ക് ലഭിക്കുമെന്നും ചന്ദ്രശേഖര റാവു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് തെലങ്കാന നിയമസഭ പിരിച്ചുവിടാനുള്ള തീരുമാനം ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചത്. ഇത് ഗവർണ്ണർ അംഗീകരിക്കുകയും ചെയ്തു.

സഭ പിരിച്ചുവിടാനുളള ഒറ്റവരി പ്രമേയം പാസാക്കിയ ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണർ ഇ എസ് എൽ നരസിംഹനെ കാണുകയായിരുന്നു. ശുപാർശ അംഗീകരിച്ച് കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ റാവുവിനോട് നിർദേശിച്ചു. തെരഞ്ഞെടുപ്പിലേക്ക് പോകാൻ ആത്മവിശ്വാസം ആവോളമെന്ന് പ്രഖ്യാപിച്ചാണ് ടിആർഎസ് അധ്യക്ഷൻ 105 സ്ഥാനാർത്ഥികളുടെ പട്ടികയും പുറത്തിറക്കിയത് എട്ട് മാസം കാലാവധി ബാക്കി നിൽക്കെയുളള തീരുമാനം ജനാധിപത്യവിരുദ്ധമെന്നാണ് കോൺഗ്രസിന്‍റെ പ്രതികരണം.റാവുവിനെ ഹിറ്റ്‍ലറോട് ഉപമിച്ച കോൺഗ്രസ് ജനാധിപത്യവിരുദ്ധമാണ് നീക്കമെന്ന് കുറ്റപ്പെടുത്തി.

റാവു ഭരണം നേരത്തെ അവസാനിച്ചതിൽ സന്തോഷവും പാർട്ടി രേഖപ്പെടുത്തി. എന്നാൽ കോൺഗ്രസിനെയും കോൺഗ്രസ്സ് അധ്യക്ഷനെയും കെ സി ആർ കടന്നാക്രമിക്കുകയാണ് ചെയ്തത്. ‘എല്ലാവര്‍ക്കും അറിയാം രാഹുല്‍ ഗാന്ധിയാണ് രാജ്യത്തെ ഏറ്റവും വലിയ കോമാളിയെന്ന്. പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ പോയി കെട്ടിപ്പിടിച്ചതും അതിന് ശേഷം കണ്ണിറുക്കിയതും രാജ്യം മുഴുവന്‍ കണ്ടതാണ്. ഞങ്ങള്‍ക്ക് ഉപയോഗപ്പെുത്താവുന്ന ഒരു വസ്തുവാണ് രാഹുല്‍.’ ചന്ദ്രശേഖര റാവു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button