KeralaLatest News

പണം വാങ്ങാന്‍ വിസമ്മതിച്ചപ്പോൾ നിർബന്ധിച്ച് നൽകാൻ ശ്രമിച്ചു; പി കെ ശശിക്കെതിരെ യുവതി നൽകിയ പരാതിയുടെ വിശദാംശങ്ങൾ പുറത്ത്

സമ്മേളനത്തിന് വനിതാ വോളന്റിയര്‍മാരുടെ ചുമതല എന്ന് പറഞ്ഞാണ് വിളിപ്പിച്ചത്

തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് സിപിഎം കേന്ദ്രനേതൃത്വത്തിന് നല്‍കിയ പരാതിയുടെ വിശദാംശങ്ങൾ പുറത്ത്. ആവര്‍ത്തിച്ച്‌ ശല്യമുണ്ടായപ്പോഴാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നുണ്ട്. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫീസിലേയ്ക്ക് വിളിപ്പിച്ച പി കെ ശശി തന്നെ കടന്നുപിടിച്ചതായും ഫോണില്‍ വിളിച്ച്‌ ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും അവർ വ്യക്തമാക്കുന്നു.

Read also: പി.കെ.ശശിയ്‌ക്കെതിരായ പരാതിയുടെ പശ്ചാത്തലത്തിൽ സി.പി.ഐ(എം)സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്‌താവന പുറത്ത്

പാലക്കാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ ശശി തന്നെ പാര്‍ട്ടി ഓഫീസിലേക്ക് വിളിപ്പിച്ചു. സമ്മേളനത്തിന് വനിതാ വോളന്റിയര്‍മാരുടെ ചുമതല എന്ന് പറഞ്ഞാണ് വിളിപ്പിച്ചത്. വോളന്റിയര്‍മാര്‍ക്ക് വസ്ത്രം വാങ്ങുന്നതിനായി പണം ഏൽപ്പിക്കാൻ ശ്രമിച്ചു. എന്നാൽ താൻ വിസമ്മതിച്ചതോടെ നിർബന്ധിച്ച് പണം വാങ്ങിപ്പിക്കാൻ ശശി ശ്രമിക്കുകയുണ്ടായി. തൊട്ടടുത്ത ദിവസം പാര്‍ട്ടി ഓഫീസില്‍ പോയപ്പോള്‍ എന്നെ കടന്നുപിടിച്ചു. ഇറങ്ങിയോടിയെങ്കിലും തനിക്ക് ഇത് കടുത്ത മാനസിക വിഷമവും സമ്മര്‍ദവും ഉണ്ടാക്കി. പിറ്റേന്ന് വനിതാ സഖാക്കള്‍ക്കൊപ്പം സമ്മേളനത്തില്‍ നില്‍ക്കുമ്പോള്‍ തന്റെ അടുത്തെത്തി, എനിക്ക് മുഖലക്ഷണം അറിയാം, സഖാവിന്റെ മുഖം കണ്ടിട്ട് നല്ല ടെന്‍ഷനുണ്ട് എന്ന് തോന്നുന്നുവെന്നും അത് ഉടൻ മാറുമെന്നും ശശി പറഞ്ഞതായി യുവതി നൽകിയ പരാതിയിൽ പറയുന്നു.

അടുത്ത ചില സുഹൃത്തുക്കളോടും സഖാക്കളോടും ഇക്കാര്യം പറഞ്ഞെങ്കിലും പാര്‍ട്ടി സമ്മേളനം നടക്കുന്നതിനാല്‍ വിവാദം ആക്കേണ്ട എന്ന് ചിലര്‍ ഉപദേശിച്ചു.ഇനി ഇങ്ങനെയുണ്ടായാല്‍ പാര്‍ട്ടിയില്‍ പരാതി നല്‍കി നടപടി എടുപ്പിക്കാം എന്ന് ഇവര്‍ ഉറപ്പുനല്‍കിയതായും വനിതാ നേതാവ് പറയുന്നു. പിന്നെ കുറച്ചുകാലത്തേയ്ക്ക് ശശിയുടെ ശല്യം ഉണ്ടായില്ല. എന്നാൽ പിന്നീട് ഫോണിൽ വിളിച്ച് ഭീഷണിയും പ്രലോഭനങ്ങളും തുടരാൻ തുടങ്ങി. ഇതോടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഓഫീസില്‍ പോകാന്‍ പോലും ഭയപ്പെട്ടിരുന്നതായും യുവതി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button