Latest NewsKerala

പ്രളയത്തിനുശേഷം അതിരൂക്ഷമായ വരൾച്ചയോ ? സൂചനകൾ അങ്ങനെ

മണ്ണിന്റെ ഈർപ്പം നഷ്ടപ്പെട്ടതാണ് ഇവ പുറത്തേക്കെത്താൻ കാരണമെന്നു

വയനാട്: പ്രളയത്തിനു ശേഷം സംസ്ഥാനത്ത് അതിരൂക്ഷമായ വരൾച്ചയെന്ന് വിദഗ്ദ്ധർ. വയനാട്ടിൽ മണ്ണിനടിയിൽനിന്ന് ഇരുതലമൂരികൾ കൂട്ടത്തോടെ പുറത്തെത്തുന്ന കാഴ്ചയാണ് കാണുന്നത് . മണ്ണിന്റെ ജൈവാംശം നഷ്ടപ്പെട്ടുകയും മണ്ണ് ചുട്ടുപൊള്ളുകയും ചെയ്തതോടെ മണ്ണിരകൾ ധാരാളം ചത്തൊടുങ്ങിയിരുന്നു.

ഇതിനുപിന്നാലെയാണ് പാമ്പുവർഗത്തിൽപ്പെട്ട ഇരുതലമൂരികൾ വ്യാപകമായി പുറത്തെത്തുന്നത്. വയനാട്ടിലെ പലയിടങ്ങളിലും വീടുകൾക്കുള്ളിൽപോലും നൂറുകണക്കിന് ഇരുതലമൂരികൾ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണ്. മണ്ണിന്റെ ഈർപ്പം നഷ്ടപ്പെട്ടതാണ് ഇവ പുറത്തേക്കെത്താൻ കാരണമെന്നു പരിസ്ഥിതി വിദഗ്ധർ പറയുന്നു.

Read also:ഒരുമാസത്തെ നിര്‍ബന്ധിത ശമ്പളം പിടിക്കൽ ; ജീവനക്കാര്‍ നിയമ നടപടിയിലേക്ക്

വയനാട്ടിൽ വരാനിരിക്കുന്ന വലിയ വരൾച്ചയുടെ സൂചനയായും ജീവികളുടെ ആവാസ വ്യവസ്ഥയിലുണ്ടായ ഈ മാറ്റത്തെ കാണാം. മണ്ണിര, ഇരുതലമൂരി, കുഴിയാന, ചിതൽ, മുയൽ, കീരി തുടങ്ങി അനേകം ജീവികളുടെ ആവാസവ്യവസ്ഥയെ പ്രളയം ബാധിച്ചതായാണു വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button