
മല്ലപ്പള്ളി: പത്തനംതിട്ടയില്‍ ചായക്കടയില്‍ സ്‌ഫോടനം. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാളുടെ കൈപ്പത്തിയറ്റു പോകുകയും ചെയ്തു. സണ്ണി ചാക്കോ, ബേബിച്ചന്‍, പിഎം ബഷീര്‍, കുഞ്ഞിബ്രാഹിം, രാജശേഖരന്‍, ജോണ്‍ ജോസഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സണ്ണി ചാക്കോയുടെ കൈപ്പത്തിയാണ് അറ്റു പോയത്.
Read Also : ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
ഇന്ന് രാവിലെ ഒമ്പതരയോടെ ആനിക്കാട്ട് ജംഗ്ഷന് സമീപത്തെ ചായക്കടയിലായിരുന്നു സ്‌ഫോടനം നടന്നത്. ചായക്കട നടത്തുന്നതിനൊപ്പം കടയുടമ കിണറ്റിലെ പാറപൊട്ടിക്കുന്ന ജോലിയും ചെയ്യുന്ന ആളാണ്. ഇയാളുടെ കടയോട് ചേര്‍ന്നുള്ള വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടന വസ്തുവാണ് പൊട്ടിത്തെറിച്ചത്.
രണ്ട് പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നാല് പേരെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് പേരുടെ സ്ഥിതി ഗുരുതരമാണ്. പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടനത്തില്‍ കടയിലെ ചില്ല് അലമാരയും സോഡാ കുപ്പികളും പൊട്ടിയിട്ടുണ്ട്.
Post Your Comments