സ്ത്രീകൾ കാലുകളിൽ ധരിക്കുന്ന ആഭരണമാണ് കൊലുസ് അഥവ പാദസരം. സാധാരണയായി സ്വർണ്ണം വെള്ളി എന്നീ ലോഹങ്ങളിലാണ് പാദസരം നിർമ്മിക്കുന്നത്. സ്വര്‍ണം ഉപയോഗിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാര്‍ ഒട്ടും പിന്നിലല്ലാത്തതുകൊണ്ട് നിലവിൽ വിപണി കീഴടക്കുന്നത് സ്വർണ പാദസ്വരങ്ങളാണ്.
പഴയകാലത്ത് വെള്ളി പാദസരങ്ങളാണ് ഭൂരിഭാഗം പെണ്‍കുട്ടികളും അണിഞ്ഞിരുന്നത്. എത്ര ധനികരാണെങ്കില്‍ കൂടി ഈ രീതിയില്‍ മാറ്റമില്ലായിരുന്നുവെങ്കില്‍ ഇന്ന് സ്വര്‍ണ പാദസരത്തോടാണു സ്ത്രീകള്‍ക്കു കൂടുതല്‍ താല്‍പ്പര്യം.
Read also:പച്ച ആപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ ഇവയാണ് !
പണ്ടു കാലങ്ങളില്‍ സ്വര്‍ണ പാദസരങ്ങള്‍ അണിയാന്‍ പെണ്‍കുട്ടികളെ മുതിര്‍ന്നവര്‍ അനുവദിച്ചിരുന്നില്ല എന്നതാണ് സത്യം. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുടെ പ്രതിരൂപമാണ് സ്വര്‍ണമെന്നും അത് കാലില്‍ പാദസരമായി ധരിച്ചാല്‍ദേവിയെ നിന്ദിക്കുന്നതിനു തുല്ല്യമാണെന്നുമായിരുന്നു വിശ്വസിച്ചിരുന്നത്.
ലക്ഷ്മി വന്ദനീയയാണ്, പൂജനീയയാണ്. അത് കഴുത്തില്‍ ചാര്‍ത്താം കാലില്‍ അണിയരുത്. ആചാര്യന്മാരും ഹിന്ദുമത ആചാരാഷ്ടാനങ്ങളും ഇതാണ് അനുശാസിക്കുന്നത്.
ഈ വിശ്വാസം ശക്തമായി തുടര്‍ന്നു വന്നതിനാലാണ് എത്ര സമ്പന്നര്‍ ആയിരുന്നാല്‍ കൂടി പാദസരത്തിന് സ്വര്‍ണം ഉപയോഗിക്കാന്‍ മടി കാണിച്ചിരുന്നത്. എന്നാല്‍, കാലം മാറിയതനുസരിച്ച് ഇന്നത്തെ സമൂഹവും മാറി. വെള്ളിയോട് മടി കാണിക്കുകയും സ്വര്‍ണം പാദസരമായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്‌തു.
Post Your Comments