Latest NewsIndia

എന്തിനീ ക്രൂരത ചെയ്തു : കൊല്ലപ്പെട്ട മക്കളെയോര്‍ത്ത് വിലപിച്ച വിജയ്ക്ക് ആശ്വാസമായി രജനീകനാന്ത്

ചെന്നൈ : ജീവനു തുല്യം സ്‌നേഹിച്ച തന്റെ ഭാര്യ എന്തിനീ ക്രൂരത ചെയ്തുവെന്ന് വിജയ്ക്ക് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. സ്വന്തം മക്കളെ ക്രൂരമായി കൊലപ്പെടുത്തി കാമുകനൊപ്പം ഇറങ്ങിപ്പോയതാണ് വിജയിന്റെ ഭാര്യ അഭിരാമി. അവള്‍ക്ക് കുഞ്ഞുങ്ങളെ കൊല്ലാന്‍ എങ്ങിനെ മനസുവന്നെന്ന് അലമുറയിട്ട് വിജയ് ചോദിക്കുന്നു. തമിഴ്‌നാട്ടിലെ കുണ്ട്രത്തൂരിലായിരുന്നു നാടിനെ നടുക്കി സംഭവം നടന്നത്. രണ്ടു മക്കളെയും കൊന്നു കാമുകനായ സുന്ദരത്തിനൊപ്പം ഒളിച്ചോടി കേരളത്തില്‍ താമസിക്കാന്‍ ഇറങ്ങിയ അഭിരാമിയെ പൊലീസ് പിടികൂടിയിരുന്നു. കൊല്ലപ്പെട്ട തന്റെ മക്കളെയോര്‍ത്ത് വിലപിച്ച വിജയിയെ ആശ്വസിപ്പിക്കാന്‍ രജനീകാന്തിന് വാക്കുകള്‍ കിട്ടിയില്ല.

രജനിയുടെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രജനീകാന്തിന്റെ കടുത്ത ആരാധകനാണ് വിജയ്. കൊല്ലപ്പെട്ട തന്റെ രണ്ടുമക്കളും തലൈവരുടെ ആരാധകരായിരുന്നു എന്ന് വിജയ് രജനിയോടു പറഞ്ഞു. കാലാ എന്ന ചിത്രത്തിലെ ഡയലോഗുകള്‍ വച്ചു മക്കള്‍ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഡബ്സ്മാഷ് വിഡിയോകളും ചെയ്തിരുന്നതായി ഈ അച്ഛന്‍ പറഞ്ഞപ്പോള്‍ കേട്ടുനിന്നവരും ഒപ്പം രജനിയും വിതുമ്പിപ്പോയി. വിങ്ങിപ്പൊട്ടി നില്‍ക്കുന്ന വിജയ്യെ ആശ്വസിപ്പിക്കാന്‍ രജനീകാന്തും പാടുപെട്ടു.

Read also : അമ്മയുടെ അവിഹിത ബന്ധം കണ്ടെത്തിയ മകന്‍ ചെയ്തത് ആരെയും ഞെട്ടിക്കും

സ്വകാര്യബാങ്ക് ജീവനക്കാരനായിരുന്ന വിജയിയുടെ എട്ട് വര്‍ഷം മുമ്പ് പ്രണയവിവാഹമായിരുന്നു.
അടുത്തകാലത്താണ് കുണ്ട്രത്തൂരിലെ അഗസ്തീശ്വര്‍ കോവില്‍ സ്ട്രീറ്റിലേക്കു മാറിയത്. ഇരുവര്‍ക്കുമിടയില്‍ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടെ വീടിനു സമീപത്തെ ബിരിയാണി കടയിലെ സുന്ദരവുമായി അഭിരാമി അടുത്തു. കടുത്ത പ്രണയത്തിലേക്കു മാറുകയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിന്റെ ഭാഗമായാണു ഭര്‍ത്താവിനെയും കുട്ടികളെയും കൊല്ലാന്‍ പദ്ധതിയിട്ടത്. വെള്ളിയാഴ്ച രാത്രി അഭിരാമി വിഷവുമായി കാത്തുനിന്നു. ബാങ്കിലെ തിരക്കുകാരണം വിജയ് വരാന്‍ വൈകുമെന്നറിയിച്ചു. ഇതിനെ തുടര്‍ന്നു മക്കള്‍ക്കു ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയ ശേഷം വീടുവിട്ടിറങ്ങി. ജോലി പൂര്‍ത്തിയാക്കി പുലര്‍ച്ചെ അഞ്ച് മണിയോടെ വിജയ് വീട്ടിലെത്തിയപ്പോഴാണു വീടിനുള്ള മക്കള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.”

shortlink

Related Articles

Post Your Comments

Related Articles


Back to top button