Latest NewsGulf

പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ പേരില്‍ സമ്മാനം അടിച്ചതായി പറഞ്ഞുപറ്റിച്ച് പണം തട്ടിയെടുത്ത സംഘം പൊലീസ് വലയിലായി

ദുബായ് : പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റിന്റെ പേരില്‍ സമ്മാനം അടിച്ചതായി പറഞ്ഞുപറ്റിച്ച് പണം തട്ടിയെടുത്ത സംഘം പൊലീസ് വലയിലായി. ദുബായിലാണ് സംഭവം. അറബ് പൗരനില്‍ നിന്നാണ് എട്ടംഗ സംഘം 7,000 ദിര്‍ഹം തട്ടിയെടുത്തത്. അജ്മാന്‍ പോലീസിന്റെ സഹകരണത്തോടെ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്നും 26 മൊബൈല്‍ ഫോണുകളും 23,000 ദിര്‍ഹവും കണ്ടെടുത്തു. അജ്മാന്‍ പോലീസിന്റെ സഹകരണത്തോടെ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്.

അറബ് പൗരന് വാട്‌സ് ആപ്പ് വഴിയാണ് സന്ദേശം ലഭിച്ചത്. 2,00,000 ലക്ഷം ദിര്‍ഹം സമ്മാനം അടിച്ചുവെന്നായിരുന്നു സന്ദേശം. ഇതേ സൂപ്പര്‍മാര്‍ക്കറ്റിലെ സ്ഥിരം ഉപഭോക്താവായതിനാല്‍ യുവാവിന് തട്ടിപ്പാണ് ഇതെന്ന് മനസിലായില്ല. തന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ അവര്‍ ആവശ്യപ്പെട്ടത് പ്രകാരം തട്ടിപ്പു സംഘത്തിന് കൈമാറി. ഇതിന് പിന്നാലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 7,000 ദിര്‍ഹം തട്ടിയെടുത്ത് ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി മൊബൈല്‍ ഫോണുകള്‍ വാങ്ങുകയായിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് റാഷിദ് ബിന്‍ സരി അല്‍ മുഹൈറി പറഞ്ഞു.

അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായതോടെ കാര്‍ഡ് ഉടന്‍ തന്നെ ബ്ലോക്ക് ചെയ്തു. തട്ടിപ്പിന് ഇരയായെന്ന് മനസ്സിലായതോടെ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് നടത്തിയ അന്വേഷത്തില്‍ അജ്മാനില്‍ വെച്ച് സംഘത്തെ പിടികൂടുകയുമായിരുന്നു. അറസ്റ്റിലായവരെല്ലാം ഏഷ്യന്‍ പൗരന്‍മാരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button